ന്യൂഡൽഹി: നിരോധനത്തെത്തുടർന്ന് പോപ്പുലർ ഫ്രണ്ടിന്റെയും (പി.എഫ്.ഐ) നേതാക്കളുടെയും വിവിധ സമൂഹമാദ്ധ്യമ അക്കൗണ്ടുകൾ മരവിപ്പിച്ചു. കേന്ദ്ര സർക്കാർ നിർദ്ദേശത്തെത്തുടർന്ന് ട്വിറ്റർ, യൂ ട്യൂബ്, ഇൻസ്റ്റാഗ്രാം, ഫേസ്ബുക്ക് തുടങ്ങിയവയാണ് നടപടി സ്വീകരിച്ചത്.
പി.എഫ്.ഐ ഔദ്യോഗിക അക്കൗണ്ട് (81,000 ഫോളോവേഴ്സ്), ചെയർമാൻ ഒ.എം.എ സലാം (50,000 ഫോളോവേഴ്സ്), ജനറൽ സെക്രട്ടറി അനീസ് അഹമ്മദ് (85,000 ഫോളോവേഴ്സ്) തുടങ്ങിയവരുടെ അക്കൗണ്ടുകൾ ട്വിറ്റർ മരവിപ്പിച്ചവയുടെ കൂട്ടത്തിലുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |