ഭുവനേശ്വർ: മുതിർന്ന കോൺഗ്രസ് നേതാവും ദേശീയ വനിതാ കമ്മിഷന്റെ ആദ്യത്തെ അദ്ധ്യക്ഷയുമായിരുന്ന ജയന്തി പട്നായിക് (90) അന്തരിച്ചു. വാർദ്ധക്യ സഹജമായ അസുഖങ്ങളെ തുടർന്ന് ബുധനാഴ്ച രാത്രിയായിരുന്നു അന്ത്യം. കട്ടക്, ബെർഹാംപൂർ ലോക്സഭാ മണ്ഡലങ്ങളിൽ നിന്ന് നാല് തവണ എം.പിയായി തിരഞ്ഞെടുക്കപ്പെട്ടു. രാജ്യസഭയിലേക്കും നാമനിർദ്ദേശം ചെയ്യപ്പെട്ടു.
ഓൾ ഇന്ത്യ മഹിളാ കോൺഗ്രസിന്റെ രണ്ടാമത്തെ ചെയർപേഴ്സൺ ആയിരുന്നു. 1992 മുതൽ 1995 വരെ ദേശീയ വനിതാ കമ്മിഷൺ അദ്ധ്യക്ഷയായി പ്രവർത്തിച്ചു. ഒഡിഷ മുൻ മുഖ്യമന്ത്രിയും അസാം മുൻ ഗവർണറുമായ ജെ.ബി. പട്നായിക്കിന്റെ ഭാര്യയാണ്. ജയന്തി പട്നായികിന്റെ മരണത്തിൽ രാഷ്ട്രപതി ദ്രൗപതി മുർമു അനുശോചനം രേഖപ്പെടുത്തി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |