SignIn
Kerala Kaumudi Online
Tuesday, 23 April 2024 1.33 PM IST

ലഹരിക്കെതിരെ ബോധവത്കരണ സന്ദേശയാത്രയുമായി കേരളകൗമുദിയും പാലോട് ജനമൈത്രി പൊലീസും

photo1

പാലോട്: കേരള പൊലീസ് നടപ്പിലാക്കുന്ന യോദ്ധാവ് പദ്ധതിയുടെ ഭാഗമായി കേരളകൗമുദി ബോധപൗർണമി ക്ലബിന്റെയും പാലോട് പൊലീസിന്റെയും നേതൃത്വത്തിൽ സ്‌കൂളുകൾ, കോളേജുകൾ പൊതുസ്ഥലങ്ങൾ എന്നിവിടങ്ങളിൽ സംഘടിപ്പിച്ച ലഹരിവർജന ബോധവത്കരണ സന്ദേശയാത്ര പെരിങ്ങമ്മല ഇക്ബാൽ കോളേജ് ഗ്രൗണ്ടിൽ നെടുമങ്ങാട് ഡിവൈ.എസ്.പി സ്റ്റുവർട്ട് കീലർ ഉദ്ഘാടനം ചെയ്‌തു. യുവതലമുറ ലഹരിക്കെതിരെ സദാ ജാഗരൂകരാകണമെന്ന് യാത്ര ഉദ്ഘാടനം ചെയ്‌തുകൊണ്ട് അദ്ദേഹം പറഞ്ഞു.

പാലോട് സ്റ്റേഷൻ ഓഫീസർ പി. ഷാജിമോന്റെ അദ്ധ്യക്ഷതയിൽ നടന്ന ചടങ്ങിൽ കേരളകൗമുദി ന്യൂസ് എഡിറ്റർ ഡോ. ഇന്ദ്രബാബു മുഖ്യാതിഥിയായി. കേരളകൗമുദി 2017 മുതൽ ലഹരിക്കെതിരെയുള്ള പോരാട്ടത്തിൽ പങ്കാളികളാണെന്നും പാലോട് ജനമൈത്രി പൊലീസിന്റെ ലഹരി വിരുദ്ധ സന്ദേശയാത്രയിൽ പങ്കാളികളാകാൻ കഴിഞ്ഞതിൽ അഭിമാനമുണ്ടെന്നും അദ്ദേഹം പറഞ്ഞു. ജി.എസ്.സി.പി.ഒ ബിജു സ്വാഗതം പറഞ്ഞ ചടങ്ങിൽ പാലോട് എസ്.ഐ നിസാറുദ്ദീൻ, കൗമുദി ടി.വി പ്രോഗ്രാം പ്രൊഡ്യൂസർ പ്രദീപ് മരുതത്തൂർ, കേരളകൗമുദി സർക്കുലേഷൻ മാനേജർ പ്രദീപ് കാച്ചാണി, ജനമൈത്രി ബീറ്റ് പൊലീസ് ഓഫീസർമാരായ കിരൺ, രഞ്ജീഷ്, കേരളകൗമുദി അസി.മാനേജർ ( പരസ്യം ) രാഹുൽ തുടങ്ങിയവർ പങ്കെടുത്തു.

ഇക്ബാൽ കോളേജ്, ഇക്ബാൽ സ്‌കൂൾ, ഞാറനീലി ട്രൈബൽ സി.ബി.എസ്.ഇ സ്‌കൂൾ, മടത്തറ കാണി ഹൈസ്‌കൂൾ, നന്ദിയോട് എസ്.കെ.വി എച്ച്.എസ്.എസ്, ഇളവട്ടം ബി.ആർ.എം ഹൈസ്‌കൂൾ തുടങ്ങിയ സ്‌കൂളുകളിലെത്തിയ സന്ദേശയാത്രയ്‌ക്ക് വൻ സ്വീകരണമാണ് ലഭിച്ചത്. നന്ദിയോട് ജംഗ്ഷൻ, പാലോട് ജംഗ്ഷൻ എന്നിവിടങ്ങളിലും നാടകം അവതരിപ്പിച്ചു. നാടകകൃത്തും സംവിധായകനുമായ ഷെരീഫ് പാങ്ങോട് രചിച്ച ബോധവത്കരണ നാടകം ' വെളിച്ചത്തിലേക്ക് ' അവതരിപ്പിച്ചു. നാടകത്തിൽ രാജേഷ് ഭരതന്നൂർ, വിജയൻ, തുളസി, ഷൈലജ, രാഹുൽ, വിഷ്‌ണു, ആവണി എന്നിവരാണ് അഭിനയിച്ചത്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, THIRUVANANTHAPURAM
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.