ആര്യനാട്: പോപ്പുലർ ഫ്രണ്ടിനെപ്പോലെ ആർ.എസ്.എസിനെയും നിരോധിക്കാൻ കേന്ദ്ര സർക്കാർ തയ്യാറാകണമെന്ന് കെ.കെ.ശൈലജ. അഖിലേന്ത്യ ജനാധിപത്യ മഹിളാ അസോസിയേഷൻ ജില്ലാ പ്രതിനിധി സമ്മേളനം ആര്യനാട്ട് ഉദ്ഘാടനം ചെയ്യുകയായിരുന്നു അവർ. ജില്ലാ പ്രസിഡന്റ് ശാരിക
അദ്ധ്യക്ഷത വഹിച്ചു.ജി.സ്റ്റീഫൻ.എം.എൽ.എ,സംസ്ഥാന പ്രസിഡന്റ് സൂസൻകോടി,സെക്രട്ടറി സി.എസ്.സുജാത,ടി.എൻ.സീമ,എം.ജി.മീനാംബിക,കെ.എസ്.സലീഖ,എസ്.പുഷ്പലത,സബിത ബീഗം,പി.കെ.ശ്യാമള,സംഘാടക സമിതി ചെയർമാൻ എൻ.ഷൗക്കത്തലി,കൺവീനർ വി.അമ്പിളി തുടങ്ങിയവർ സംസാരിച്ചു. ഇന്ന് വൈകിട്ട് നടക്കുന്ന പൊതുസമ്മേളനം പി.കെ.ശ്രീമതി ഉദ്ഘാടനം ചെയ്യും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |