കോട്ടയം: തിളച്ച പാൽ ദേഹത്ത് വീണ് ഒന്നര വയസുകാരിയ്ക്ക് ദാരുണാന്ത്യം. പൊള്ളലേറ്റ് ചികിത്സയിൽ തുടരവേ ആയിരുന്നു മരണം. കോട്ടയം കാഞ്ഞിരപ്പള്ളിയിൽ പ്രിൻസ് തോമസ് ഡിയെ മാത്യു ദമ്പതികളുടെ മകളായ സെറ മരിയ പ്രിൻസ് ആണ് മരിച്ചത്. രണ്ടാഴ്ചയ്ക്ക് മുൻപായിരുന്നു അപകടമുണ്ടായത്. കളിയ്ക്കുന്നതിനിടയിൽ തിളച്ച പാൽ ദേഹത്ത് വീണ് ഗുരുതരമായി പൊള്ളലേൽക്കുക ആയിരുന്നു. ചികിത്സയിൽ തുടരവേ വ്യാഴാഴ്ച ആയിരുന്നു സെറ മരിച്ചത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |