SignIn
Kerala Kaumudi Online
Thursday, 25 April 2024 4.53 PM IST

ഫ്‌ളാഷ് മോബ് നടത്തി

alakode

ആലക്കോട് : ലഹരിവിരുദ്ധ മാസാചരണത്തിന്റെ ഭാഗമായി മീൻമുട്ടി മാർ മാത്യൂസ് യു.പി.സ്‌കൂളിലെ വിദ്യാർത്ഥികൾ അദ്ധ്യാപകരോടൊപ്പം ആലക്കോട് ടൗണിൽ ഫ്‌ളാഷ് മോബ് നടത്തി. ഇടവെട്ടി ഗ്രാമപഞ്ചായത്തംഗം ബിൻസി മാർട്ടിൻ ഉദ്ഘാടനം ചെയ്തു.ആലക്കോട് ഇൻഫന്റ് ജീസസ് എൽ.പി.സ്‌കൂൾ ഹെഡ്മാസ്റ്റർ ഷിന്റോജോർജ് പ്രസംഗിച്ചു. ജോസിയ ജോസ് ലഹരിവിരുദ്ധ സന്ദേശം നൽകി. അദ്ധ്യാപിക ബിന്ദു പോൾ നന്ദി പറഞ്ഞു. വിദ്യാർത്ഥികളെ ലക്ഷ്യം വച്ച് നിശബ്ദമായി കടന്നുവരുന്ന ലഹരിയെന്ന മാരകവിപത്തിനെ വിദ്യാലയങ്ങളിൽനിന്നും സമൂഹത്തിൽനിന്നും തുരത്തുകയെന്ന ലക്ഷ്യത്തോടെ സാമൂഹികാവബോധം നൽകുന്നതിനായിട്ടാണ് പ്രോഗ്രാം സംഘടിപ്പിച്ചത്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, IDUKKI
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.