കാഞ്ഞങ്ങാട്: റവന്യൂജില്ലാ വിദ്യാരംഗം കലാ സാഹിത്യ വേദി സർഗോത്സവം ഒക്ടോബർ 1, 2 തീയതികളിൽ മരക്കാപ്പ് കടപ്പുറം ഗവ. ഫിഷറീസ് ഹൈസ്കൂളിൽ നടക്കുമെന്ന് ഡി.ഡി.ഇ കെ.വി.പുഷ്പ വാർത്താസമ്മേളനത്തിൽ അറിയിച്ചു ഒന്നിന് രാവിലെ പത്തിന് സാഹിത്യകാരൻ ടി.പി.വേണുഗോപാലൻ ഉദ്ഘാടനം ചെയ്യും. ഹൈസ്കൂൾ കുട്ടികൾക്കായി ഭാഷാ സെമിനാർ, അധ്യാപകരുടെ സാഹിത്യ ശിൽപശാല എന്നിവയും നടക്കും. കഥാരചന, കവിതാ രചന, ചിത്രരചന, പുസ്തകാസ്വാദനം. കാവ്യാലാപനം, നാടൻപാട്ട്, അഭിനയം എന്നീ മേഖലകളിലാണ് സർഗോത്സവം നടത്തുന്നത്. കടൽത്തീര യാത്ര, കലാസന്ധ്യ ലഹരിവിരു,ദ്ധ ബോധവൽക്കരണം എന്നിവയും ക്യാമ്പിന്റെ ഭാഗമായി നടക്കും. ക്യാമ്പിൽ രൂപപ്പെടുന്ന സാഹിത്യസൃഷ്ടികൾ ഉൾപ്പെടുത്തി കുട്ടികളുടെയും അദ്ധ്യാപകരുടെയും പുസ്തകങ്ങൾ വിദ്യാരംഗം പ്രസിദ്ധീകരിക്കും. സമാപന സമ്മേളനം ഇ. ചന്ദ്രശേഖരൻ എം.എൽ.എ ഉദ്ഘാടനം ചെയ്യും. വാർത്താ സമ്മേളനത്തിൽ. പുഷ്പക്കു പുറമെ, എ.ശ്രീകുമാർ, ഇ.കെ.അബ്ദുൽ മജീദ്, പി.രാജേഷ്, നികേഷ് മാടായി, കെ.സതീശൻ എന്നിവരും സംബന്ധിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |