ആലപ്പുഴ : സംരംഭക വർഷം 2022-23 ആലപ്പുഴ നിയോജക മണ്ഡലം ശില്പശാല പി.പി. ചിത്തരഞ്ജന് എം.എൽ.എ. ഉദ്ഘാടനം ചെയ്തു. വിവിധ ബാങ്കുകളിൽ നിന്നും അനുവദിച്ച സ്വയം തൊഴിൽ സംരംഭക വായ്പയുടെ അനുമതി പത്രം എം.എൽ.എ. വിതരണം ചെയ്തു. സംരംഭകരെയും വായ്പകൾ അനുവദിച്ച ബാങ്ക് ഒഫ് ബറോഡ ആലപ്പുഴ ബ്രാഞ്ച്, യൂണിയൻ ബാങ്ക് ഒഫ് ഇന്ത്യ ആലപ്പുഴ ബ്രാഞ്ച്, കേരള ഗ്രാമീൺ ബാങ്ക് കലവൂർ ബ്രാഞ്ച് മാനേജർമാരെ പൊന്നാട അണിയിച്ച് ആദരിച്ചു. ആര്യാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.ഡി.മഹീന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. പി.പി.സംഗീത, സുദർശനാഭായി, ടി.വി.അജിത്ത്കുമാർ, ശിവകുമാർ തുടങ്ങിയവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |