കൊച്ചി: കേരള ഫിഷറീസ് സമുദ്രപഠന സർവകലാശാലയിൽ (കുഫോസ്) ദേശീയ സഹകരണ വികസന കോർപ്പറേഷൻ മത്സ്യ ഉത്പാദന വ്യവസായ സംരംഭകർക്കായി സംഘടിപ്പിച്ച പരിശീലനം വൈസ് ചാൻസലർ ഡോ.കെ.റിജി ജോൺ ഉദ്ഘാടനം ചെയ്തു. കാർഷിക വിജ്ഞാന വ്യാപന വിഭാഗം മേധാവി ഡോ.ഡെയ്സി കാപ്പൻ അദ്ധ്യക്ഷത വഹിച്ചു. അക്വാകൾച്ചർ മേധാവി പ്രൊഫ.കെ. ദിനേഷ് മുഖ്യപ്രഭാഷണം നടത്തി. ദേശീയ സഹകരണ വികസന കോർപ്പറേഷൻ റീജിയണൽ ഡയറക്ടർ ഡോ.എസ്.കെ.തെഹദൂർ റഹ്മാൻ, ഡെപ്യൂട്ടി ഡയറക്ടർ ഗൗരവ് കുമാർ സാക്കിയ, ഫിഷറീസ് വകുപ്പ് ജോയിന്റ ഡയറക്ടർ എ.പി.സതീഷ് കുമാർ എന്നിവർ സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |