ചിറ്റാർ : പെരുനാട്ടിൽ പേപ്പട്ടിയുടെ കടിയേറ്റു മരിച്ച അഭിരാമിക്ക് ചികിത്സ നൽകുന്നതിൽ വീഴ്ചവരുത്തിയ പെരുനാട് ഹെൽത്ത് സെന്ററിലെയും പത്തനംതിട്ട ജനറൽ ആശുപത്രിയിലെയും ഡോക്ടർമാരെ സസ്പെന്റ് ചെയ്ത് അന്വേഷണം നടത്തി ശിക്ഷിക്കണമെന്നും അഭിരാമിയുടെ കുടുംബത്തിലെ ഒരാൾക്ക് സർക്കാർ ജോലിയും ഉചിതമായ സാമ്പത്തിക സഹായവും നൽകണമെന്നും എസ്.എൻ.ഡി.പി യോഗം 1182-ാം ശാഖാ പ്രസിഡന്റ് താമരശേരിൽ ജയപ്രകാശ്, സെക്രട്ടറി ഗോപിനാഥൻ റ്റി.കെ, യൂണിയൻ കമ്മിറ്റി അംഗം എൻ.ജി. തമ്പി, വനിതാസംഘം പ്രസിഡന്റ് ലളിതാ സജിരാജ്, സെക്രട്ടറി അമ്പിളി ശ്രീകുമാർ എന്നിവർ ആവശ്യപ്പെട്ടു. ഉചിതമായ നടപടി സ്വീകരിച്ചില്ലെങ്കിൽ ശാഖായോഗം പ്രക്ഷോഭ പരിപാടികൾ സംഘടിപ്പിക്കും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |