തൃക്കാക്കര: ബംഗാൾ സ്വദേശിനിയായ 15കാരിയെ പീഡിപ്പിച്ചെന്ന് പരാതി. കാക്കനാട് സ്വകാര്യ ആശുപത്രിയിൽ വൃക്ക സംബന്ധമായി ചികിത്സക്കെത്തിയപ്പോൾ സ്കാനിംഗിനിടെ സംശയം തോന്നിയ ഡോക്ടർ നടത്തിയ പരിശോധനയിലാണ് പെൺകുട്ടി ഒന്നരമാസം ഗർഭിണിയാണെന്ന് കണ്ടെത്തിയത്. ഡോക്ടർമാർ അറിയിച്ചതിനെത്തുടർന്ന് തൃക്കാക്കര പൊലീസ് കേസ് എടുത്തു.
ബംഗാളിൽ നിന്നുള്ള കുട്ടിയും കുടുംബവും ജില്ലയിലെത്തിയിട്ട് ഒരാഴ്ചയായി. കേസ് പൊലീസ് ബംഗാളിലേക്ക് മാറ്റും. കുട്ടിയുടെ രഹസ്യമൊഴി ഇന്ന് രേഖപ്പെടുത്തും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |