SignIn
Kerala Kaumudi Online
Friday, 19 April 2024 6.32 AM IST

മാടമ്പ് ജനഹൃദയങ്ങളിൽ ആഴ്ന്നിറങ്ങിയ പ്രതിഭ: കെെതപ്രം

kaitha

തൃശൂർ: ജനഹൃദയങ്ങളിൽ ആഴ്ന്നിറങ്ങിയ പ്രതിഭയായിരുന്നു മാടമ്പ് കുഞ്ഞുകുട്ടനെന്ന് ഗാനരചയിതാവ് കൈതപ്രം ദാമോദരൻ നമ്പൂതിരി പറഞ്ഞു. മാടമ്പ് ഫൗണ്ടേഷന്റെ ആഭിമുഖ്യത്തിൽ ചലച്ചിത്ര ഗാനാലാപന മത്സര വിജയികൾക്കുള്ള സമ്മാനദാനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. അഭിപ്രായം തുറന്നുപറഞ്ഞ അദ്ദേഹം ഔദാര്യത്തിന് കാത്തുനിന്നില്ല. അതുകൊണ്ടാണ് ബഹുമതികൾ പലതും കിട്ടാതിരുന്നതെന്നും അദ്ദേഹം പറഞ്ഞു. കിരാലൂർ മാടമ്പ്മനയിൽ നടന്ന പരിപാടിയിൽ വടക്കുമ്പാട് നാരായണൻ അദ്ധ്യക്ഷത വഹിച്ചു. 50 വിദ്യാർത്ഥികൾ മത്സരത്തിൽ പങ്കെടുത്തു. കിഷൻ മാടമ്പ് സ്വാഗതവും സാവിത്രി ദിവാകരൻ നന്ദിയും പറഞ്ഞു. മാടമ്പിന്റെ മക്കളായ ഹസീന, ജസീന എന്നിവർക്ക് ഉപഹാരം നൽകി.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, THRISSUR, KAITHAPRAM
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.