SignIn
Kerala Kaumudi Online
Thursday, 25 April 2024 7.40 AM IST

ആൽഫ പാലിയേറ്റീവ് കെയർ മനുഷ്യജീവിതം അർത്ഥപൂർണമാക്കുന്നു

alpha

തൃശൂർ: ജീവിതത്തിൽ വലിയ നേട്ടങ്ങളുണ്ടാക്കിയവർക്ക് പോലും അന്ത്യകാലം അന്തസോടെയും അർത്ഥപൂർണമായും കഴിയാൻ പറ്റുന്നില്ലെന്നത് വലിയ വെല്ലുവിളിയും ആശങ്കയുമാണെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.കെ.ഡേവിസ് മാസ്റ്റർ. ഈ സാഹചര്യത്തിൽ ആൽഫ പാലിയേറ്റീവ് കെയറിന്റെ പ്രവർത്തനങ്ങൾ കാണുമ്പോൾ ആശ്വാസം തോന്നുന്നുവെന്നും അദ്ദേഹം പറഞ്ഞു. പാലിയേറ്റീവ് കെയർ രംഗത്തെ പദ്ധതികൾ നടപ്പാക്കാൻ നാനാതുറകളിലുള്ളവരെ പങ്കെടുപ്പിച്ച് ആൽഫ പാലിയേറ്റീവ് കെയർ നടത്തുന്ന ശിൽപ്പശാല ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ചെയർമാൻ കെ.എം.നൂർദീൻ അദ്ധ്യക്ഷനായി. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷീന പറയങ്ങാട്ടിൽ, ഡെപ്യൂട്ടി മേയർ രാജശ്രീ ഗോപൻ, ആനി ജോസ്, പി.കെ.ഷാജൻ, സാറാമ്മ റോബ്‌സൺ, രാമകൃഷ്ണൻ നായർ, സുരേഷ് ശ്രീധരൻ തുടങ്ങിയവർ പങ്കെടുത്തു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, THRISSUR, ALPHA
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.