കൊല്ലം: ശനിയാഴ്ച കെ.എസ്.ആർ.ടി.സിയിൽ ആഹ്വാനം ചെയ്തിട്ടുള്ള പണിമുടക്കിൽ കെ.എസ്.ആർ.ടി.ഇ.എ- സി.ഐ.ടിയു പങ്കെടുക്കില്ലെന്ന് ജില്ലാ പ്രസിഡന്റ് വി. രാജീവും സെക്രട്ടറി കെ. അനിൽകുമാറും അറിയിച്ചു.
മുഖ്യമന്ത്രി വിളിച്ചുചേർത്ത ചർച്ചയിൽ എല്ലാ വിഷയങ്ങളും അംഗീകരിക്കുകയും എല്ലാമാസവും അഞ്ചിന് ശമ്പളം നൽകുമെന്ന് മുഖ്യമന്ത്രിയുടെ ഉറപ്പ് അവഗണിച്ചും പൊതുജനങ്ങളെ കെ.എസ്.ആർ.ടി.സിക്ക് എതിരാക്കാൻ വേണ്ടിയാണ് ഐ.എൻ.ടി.യു.സി പണിമുടക്കുന്നത്. അടുത്തമാസം ഒന്ന് മുതൽ പാറശാലയിൽ മാത്രമാണ് സിംഗിൾ ഡ്യൂട്ടി നടപ്പാക്കുന്നത്. ബാക്കിയുള്ള യൂണിറ്റുകളിൽ അംഗീകൃത സംഘടനകളുമായി ചർച്ച ചെയ്ത് മാത്രമേ ഡ്യൂട്ടി പരിഷ്കരണം നടപ്പാക്കുള്ളു. അസോസിയേഷൻ ചൂണ്ടിക്കാണിച്ച അപാകതകൾ എല്ലാം പരിഹരിച്ചാണ് പാറശാലയിൽ പരിഷ്കരണം നടപ്പിലാക്കുന്നത്. തൊഴിലാളികൾ ഏതെങ്കിലും അപാകത ചൂണ്ടിക്കാണിച്ചാൽ പാറശാലയിലെ ഡ്യൂട്ടിയിൽ അടക്കം മാറ്റങ്ങൾ വരുത്താൻ തയ്യാറാണെന്ന് മാനേജ്മെൻറ് അറിയിച്ചിട്ടുണ്ട്. ഈ സാഹചര്യത്തിൽ സിംഗിൾ ഡ്യൂട്ടിയുടെ പേര് പറഞ്ഞ് ഐ.എൻ.ടി.യു.സി ആഹ്വാനം ചെയ്തിരിക്കുന്ന സമരം പൊതുജനത്തെ പെരുവഴിയിൽ ആക്കാൻ മാത്രമുള്ളതാണെന്നും കെ.എസ്.ആർ.ടി.ഇ.എ ഭാരവാഹികൾ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |