കടമ്പഴിപ്പുറം: മന്ത് രോഗ നിർമാർജ്ജന യജ്ഞത്തിന്റെ ഭാഗമായി ഗ്രാമ പഞ്ചായത്തിന്റെയും സാമൂഹിക ആരോഗ്യ കേന്ദ്രത്തിന്റെയും ജില്ലാ വെക്ടർ കണ്ട്രോൾ യൂണിറ്റിന്റെയും സംയുക്താഭിമുഖ്യത്തിൽ രാത്രികാല രക്ത പരിശോധന ആരംഭിച്ചു. പഞ്ചായത്തിലെ രണ്ടാം വാർഡ് ചെമ്പപാടം പ്രദേശത്താണ് പരിശോധന തുടങ്ങിയത്. മന്ത് രോഗ സമൂഹ ചികിത്സാ പരിപാടിയിലൂടെ 300 പേരുടെ രക്ത സാമ്പിൾ ശേഖരിക്കാനാണ് ലക്ഷ്യമിട്ടിരിക്കുന്നത്. ഹെൽത്ത് ഇൻസ്പെക്ടർ സി.എൻ. സന്തോഷ്, ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർമാരായ എൻ. ശ്രീദിവ്യ, പി. മുരളീകൃഷ്ണൻ, വി.കെ. വിനോദ്, കെ. സുരേഷ്, ഷൈജു, വാർഡ് മെമ്പർ സി. ബേബി എന്നിവർ നേതൃത്വം നൽകി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |