കൊല്ലം: സ്കൂൾ വിദ്യാഭ്യാസം രാവിലെ 8 മുതൽ ഉച്ചയ്ക്ക് 1 വരെയാക്കാനുള്ള നീക്കം ഉപേക്ഷിക്കുന്നതായിരിക്കും ഉചിതമെന്ന് ചരിത്ര പണ്ഡിതയും റിട്ട. പ്രിൻസിപ്പലുമായ പി.ശാരദ പറഞ്ഞു. 78, 79 ബാച്ചിലെ വെസ്റ്റ് ക്വയിലോൺ സ്കൂൾ പൂർവ വിദ്യാർത്ഥി സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അവർ. പ്രവാസി വെൽഫെയർ ഓർഗനൈസേഷൻ സംസ്ഥാന ചെയർമാൻ എൻ.എസ്.വിജയൻ മുഖ്യ പ്രഭാഷണം നടത്തി.
കൊല്ലം പ്രവാസി ഭവനിൽ കൂടിയ യോഗത്തിൽ ആസാദ് ആശിർവാദ് അദ്ധ്യക്ഷനായി. രമേശ് മരപ്പാട്ട്, എസ്.ആർ. ഗോപകുമാർ, രാജു ഇലങ്കത്ത്, ദിനേശ് കുമാർ, ഇന്ദിരാകുഞ്ഞ്, സുശീല, ഡോ.ശിവപ്രസാദ്, എസ്.യഹിയ തുടങ്ങിയവർ സംസാരിച്ചു. ഭാരവാഹികളായി എൻ.എസ്.വിജയൻ (രക്ഷാധികാരി), ആസാദ് ആശിർവാദ് (പ്രസിഡന്റ്)രമേശ്.ജെ.മരപ്പാട്ട് (ജനറൽ സെക്രട്ടറി), എസ്.ആർ. ഗോപകുമാർ (വൈസ് പ്രസിഡന്റ്), ബി.സുരേഷ് കുമാർ (സെക്രട്ടറി), കെ.ദിനേശ് കുമാർ (ട്രഷറർ) തുടങ്ങിയവരെയും 21 അംഗ എക്സിക്യുട്ടീവ് കമ്മിറ്റിയെയും തിരഞ്ഞെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |