SignIn
Kerala Kaumudi Online
Thursday, 25 April 2024 12.18 AM IST

കുഞ്ഞുങ്ങൾക്ക് എന്നുമുതൽ കട്ടിയാഹാരം നൽകിത്തുടങ്ങാം,​ എന്തു നൽകുന്നതാണ് ഉത്തമം

ee

കുഞ്ഞുങ്ങൾക്ക് ആറുമാസം പൂർത്തിയാകുമ്പോൾ കുറുക്ക് നൽകി തുടങ്ങും. കട്ടിയാഹാരം വിഴുങ്ങാനുള്ള കഴിവ് അപ്പോഴേ അവർക്ക് ലഭിക്കുകയുള്ളൂ. കുറുക്കുകൾ മാറി മാറി നൽകാം. രാവിലെ നൽകുന്ന കുറുക്ക് തന്നെ വൈകിട്ടും നൽകിയാൽ ആഹാരം വേഗം മടുക്കും. കുഞ്ഞുങ്ങൾക്ക് നൽകാവുന്ന കുറുക്കുകളിൽ ആദ്യസ്ഥാനം റാഗിക്കാണ്.

കുഞ്ഞുങ്ങൾക്ക് വളരെ വേഗം ഇഷ്ടപ്പെടുന്ന രുചിയാണ് കാരണം. മാത്രമല്ല റാഗിയിൽ അന്നജവും പ്രോട്ടീനും ഇരുമ്പും കാത്സ്യവും ഉണ്ട്. കുഞ്ഞുങ്ങളുടെ വളർച്ചയ്‌ക്ക് ഏറെ ഉപകാരപ്രദമാണ്. റാഗി ഉണക്കി നന്നായി പൊടിച്ചാണ് കുറുക്കായി നൽകേണ്ടത്. ഏത്തയ്‌ക്കാപ്പൊടിയും വളരുന്ന കുഞ്ഞുങ്ങൾക്ക് നല്ലതാണ്. കൂടാതെ ഏത്തയ്‌ക്കാപ്പഴം പുഴുങ്ങി നാരുകളഞ്ഞു നൽകുന്നതും നല്ലതാണ്. വെന്തപരിപ്പും അതല്ലെങ്കിൽ പുഴുങ്ങിയ ചെറുപയറും ചേർത്തും ചോറു നൽകാം. കൈ ഉപയോഗിച്ച് നന്നായി ഞെരടിയശേഷം വേണം ചോറും പയറും നൽകാൻ.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: HEALTH, LIFESTYLE HEALTH, HEALTH
KERALA KAUMUDI EPAPER
TRENDING IN LIFESTYLE
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.