SignIn
Kerala Kaumudi Online
Friday, 19 April 2024 5.10 PM IST

നിങ്ങൾക്ക് ഇപ്പോൾ നല്ല കാലമാണോ അതോ ദോഷമാണോ? വീട്ടിൽ വളർത്തുന്ന മൃഗങ്ങളുടെ നിറങ്ങൾ പറയും നിങ്ങളുടെ ഭാഗ്യ നിർഭാഗ്യങ്ങൾ

pets

വളർത്തുമൃഗങ്ങൾ ഇല്ലാത്ത വീടുകൾ വളരെ കുറവായിരിക്കും. അരുമ മൃഗങ്ങളോടുള്ള സ്നേഹം തന്നെയാണ് ഇതിന് കാരണം. വീട്ടിൽ വളർത്തുന്ന മൃഗങ്ങളുടെ നിറവുമായി വീട്ടുകാരുടെ ഭാഗ്യ നിർഭാഗ്യങ്ങൾ ബന്ധപ്പെട്ടിരിക്കുകയാണെന്നതാണ് വിശ്വാസം. ഇതിൽ ഏറ്റവും പ്രധാനം നായ്ക്കളാണ്. പുരാതനകാലം മുതൽക്കുതന്നെ നായ്ക്കൾക്ക് മനുഷ്യരുടെ ജീവിതത്തിൽ പ്രത്യേക സ്ഥാനം ഉണ്ട്. കാലഭൈരവന്റെ പ്രതിരൂപങ്ങളായും സ്വർഗത്തിന്റെയും നരകത്തിന്റെയും കവാടങ്ങളിലെ കാവൽക്കാരായും ചിലർ നായയെ കണക്കാക്കുന്നുണ്ട്. കറുത്ത നായ്ക്കളാണ് വീട്ടിൽ വളർത്താൻ ഏറ്റവും നന്നെന്നാണ് ചില ആചാര്യന്മാരും പണ്ഡിതന്മാരും പറയുന്നത്.

മനുഷ്യരും പരലോകവും തമ്മിലുള്ള ഒരു കണ്ണിയായി നായ്ക്കൾ പ്രവർത്തിക്കുന്നു എന്നാണ് വിശ്വസിക്കുന്നത്. വാസ്തു പറയുന്നതനുസരിച്ച്, അസുഖം ബാധിച്ചവരും രാഹു, കേതു ഗ്രഹങ്ങളുടെ പ്രതികൂല ഫലങ്ങളുള്ളവരും ദോഷഫലങ്ങൾ കുറയ്ക്കുന്നതിനായി വീട്ടിൽ കറുത്ത നായ്ക്കളെ പോറ്റണം. കറുത്ത നായ്ക്കളെ ഭാഗ്യത്തിന്റെ അടയാളമായും കരുതുന്നുണ്ട്.

നായയെ വീട്ടിൽ വളർത്തുന്നവർ അവയുടെ കൂട് നിർമ്മിക്കുമ്പോഴും പ്രത്യേകമായി ശ്രദ്ധിക്കണം. വാസ്തു പ്രകാരം നായയുടെ കൂട് വടക്ക് ദിശയിലാണ് വരേണ്ടത്. നിങ്ങളുടെ വീടിന്റെ പ്രവേശന കവാടത്തിന് മുന്നിൽ പട്ടിക്കൂട് സ്ഥാപിക്കുന്നത് ഒഴിവാക്കുക.ഇത് ദോഷങ്ങൾ മാത്രമേ ഉണ്ടാക്കൂ.

കറുത്ത നായ്ക്കളെക്കുറിച്ചുള്ള ചില വിശ്വാസങ്ങളും നമ്മുടെ നാട്ടിൽ നിലനിൽക്കുന്നുണ്ട്.

വീട് വരെ ഒരു കറുത്ത നായ നിങ്ങളെ പിന്തുടരുകയാണെങ്കിൽ സംശയിക്കേണ്ട ഭാഗ്യത്തിന്റെ ലക്ഷണം തന്നെ. നിങ്ങൾക്ക് മാത്രമല്ല നിങ്ങളുടെ കുടുംബാംഗങ്ങൾക്കും ഭാഗ്യം ഉണ്ടാവും.

ഒരു ബിസിനസ് ആവശ്യത്തിനായി പോകുമ്പോൾ വെളുത്ത പാടുകളുള്ള കറുത്ത നായയെ കാണുന്നത് ഭാഗ്യമാണ്.

കറുത്ത നായ വഴിയിൽ വച്ച് നിങ്ങളെ മറികടന്നാൽ അത് ദൗർഭാഗ്യമായി കണക്കാക്കാം.

കാറിൽ പോകുമ്പോൾ കറുത്ത നായയെ കാണുകയാണെങ്കിൽ അപകടം ഉണ്ടാകാൻ ഇടയുണ്ടെന്നാണ് വിശ്വാസം.

രാത്രിയിൽ കറുത്ത നായ്ക്കൾക്ക് ഭക്ഷണം നൽകുന്നത് വീട്ടിൽ ഭാഗ്യവും സന്തോഷവും ഉണ്ടാക്കുന്നു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: VASTU, PETS, COLOUR
KERALA KAUMUDI EPAPER
TRENDING IN SPIRITUAL
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.