SignIn
Kerala Kaumudi Online
Thursday, 25 April 2024 4.29 AM IST

നിങ്ങൾ വിഷമിച്ചിരിക്കുമ്പോൾ വളർത്തു നായ അടുത്തുകൂടി കൂടുതൽ സ്‌നേഹം പ്രകടിപ്പിക്കാറില്ലേ! കാരണം  ശാസ്ത്രജ്ഞർ കണ്ടെത്തി

dogs

മനുഷ്യനെ സ്വന്തം ജീവനെക്കാൾ സ്‌നേഹിക്കുന്ന ജീവികളാണ് നായകൾ. ഉണ്ട ചോറിന് നന്ദികാണിക്കുന്ന നായകളുടെ ചില സ്വഭാവങ്ങൾ പഠനത്തിലൂടെ വെളിച്ചത്തു കൊണ്ടുവന്നിരിക്കുകയാണ് ശാസ്ത്രജ്ഞർ. മനുഷ്യർ സമ്മർദ്ദത്തിലായിരിക്കുമ്പോൾ അത് മനസിലാക്കാൻ നായകൾക്കാവും എന്നാണ് കണ്ടെത്തൽ. നായ്ക്കൾക്ക് ഗന്ധത്തിലൂടെ മനുഷ്യന്റെ വ്യത്യസ്ത വികാരങ്ങൾ ഉൾക്കൊള്ളാൻ കഴിയുമെന്ന് മുൻപേ തെളിയിക്കപ്പെട്ടിട്ടുണ്ട്. എന്നാൽ ഈ വികാരങ്ങളിൽ മനുഷ്യർ സമ്മർദ്ദത്തിലായിരിക്കുമ്പോൾ കൃത്യമായി തിരിച്ചറിയാൻ കഴിയും എന്നതാണ് ഇപ്പോൾ കണ്ടെത്തിയത്.

മനുഷ്യർ സമ്മർദ്ദത്തിലായിരിക്കുമ്പോൾ അവരുടെ ശരീരത്തിൽ നിന്നും വ്യത്യസ്തമായ ഗന്ധം പുറപ്പെടുവിക്കുമെന്നും നായ്ക്കൾക്ക് അത് തിരിച്ചറിയാനുള്ള കഴിവുണ്ടെന്നുമാണ് ശാസ്ത്രജ്ഞർ കണ്ടെത്തിയത്. ക്വീൻസ് യൂണിവേഴ്സിറ്റി ബെൽഫാസ്റ്റിലെ ഗവേഷക ക്ലാര വിൽസണാണ് ഈ കണ്ടെത്തൽ നടത്തിയത്. പോസ്റ്റ് ട്രോമാറ്റിക് സ്‌ട്രെസ് ഡിസോർഡർ രോഗമുള്ളവർക്ക് വളർത്താവുന്ന നായ്ക്കളെ പരിശീലിപ്പിക്കുമ്പോൾ ഈ പഠനം ഉപയോഗപ്രദമാകുമെന്ന് അവർ പറയുന്നു. കഴിഞ്ഞ ബുധനാഴ്ചയാണ് ക്ലാര വിൽസൺ തന്റെ പഠനം പ്രസിദ്ധീകരിച്ചത്.


മനുഷ്യന്റെ ശ്വാസം, വിയർപ്പ് എന്നിവയുടെ സാമ്പിൾ നൽകിയാണ് നായകളെ പഠനത്തിൽ പങ്കാളികളാക്കിയത്. മനുഷ്യന്റെ വിവിധ അവസ്ഥകളിലെ സാമ്പിളുകളാണ് നായകൾക്ക് നൽകിയത്. ഇതിൽ സമ്മർദ്ദ സാമ്പിളുകൾ അതിവേഗത്തിൽ നായകൾ തിരിച്ചറിഞ്ഞു. 90 ശതമാനത്തിലധികം കൃത്യതയോടെ വ്യത്യസ്ത വികാരങ്ങൾ തിരിച്ചറിയാൻ പങ്കെടുക്കുന്ന നായ്ക്കൾക്ക് കഴിഞ്ഞതായി പഠനം ചൂണ്ടിക്കാട്ടി.

സാമ്പിളുകൾ വേർതിരിച്ചറിയാൻ നായ്ക്കൾക്ക് പ്രത്യേകം പരിശീലനം നൽകിയിട്ടുണ്ടെങ്കിലും, പരിശീലനം ലഭിക്കാത്ത വളർത്തുനായ്ക്കൾക്ക് പോലും മനുഷ്യൻ സമ്മർദ്ദത്തിലാകുമ്പോൾ ഗന്ധത്തിലുണ്ടാകുന്ന മാറ്റങ്ങൾ തിരിച്ചറിയാൻ സാദ്ധ്യതയുണ്ടെന്ന് പഠനത്തെ മുൻനിർത്തി ഗവേഷകർ പറയുന്നു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: DOGS, DOG, PETDOG, DOGS CARE
KERALA KAUMUDI EPAPER
TRENDING IN LIFESTYLE
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.