SignIn
Kerala Kaumudi Online
Thursday, 28 March 2024 3.00 PM IST

പി എസ് സി ലിസ്റ്റിലുള്ളവർ എത്രയും വേഗം ബന്ധപ്പെടണം, യൂണിയനുകളുടെ സമരം പൊളിക്കാൻ മറുപണിയുമായി കെഎസ്ആർടിസി 

ksrtc-strike-

കെ എസ് ആർ ടി സിയിൽ സിംഗിൾ ഡ്യൂട്ടി നടപ്പിലാക്കുന്നതിന് എതിരെ നാളെ മുതൽ അനിശ്ചിതകാല സമരത്തിന് നോട്ടീസ് നൽകിയിരിക്കുകയാണ് അംഗീകൃത സംഘടനകളിൽ ഒന്നായ ടി ഡി എഫ്. പൂജ നവരാത്രി അവധികളും ഉത്സവങ്ങളുമായി ബന്ധപ്പെട്ട് കനത്ത തിരക്ക് പ്രതീക്ഷിക്കുന്ന സമയത്ത് യൂണിയൻ പ്രഖ്യാപിച്ച സമരത്തെ ശക്തമായി നേരിടാനൊരുങ്ങുകയാണ് കെ എസ് ആർ ടി സി മാനേജ്‌മെന്റ്.

സമരത്തെ തുടർന്ന് സർവീസുകൾ തടസപ്പെടാതിരിക്കുവാൻ താത്കാലികമായി ഡ്രൈവർമാരെ ഡ്യൂട്ടിക്കെടുക്കുവാനാണ് ശ്രമം തുടങ്ങിയത്. ഇതിനായി പി എസ് സിയുടെ കാലാവധി അവസാനിച്ച ഡ്രൈവർ റാങ്ക് ലിസ്റ്റിൽ ഉണ്ടായിരുന്നവരിൽ നിന്നും അപേക്ഷ സ്വീകരിക്കാനാണ് തീരുമാനിച്ചിട്ടുള്ളത്. പ്രായോഗിക പരിചയം തെളിയിക്കുന്ന രേഖകൾ സഹിതം ഇവർ എത്രയും വേഗം തൊട്ടടുത്തുള്ള കെ എസ് ആർ ടി സി യൂണിറ്റുകളിൽ എത്താനാണ് നിർദ്ദേശിച്ചത്. താത്കാലിക ഡ്രൈവർമാരെയും കണ്ടക്ടർമാരെയും നിയോഗിക്കുന്നതിന് ലിസ്റ്റ് തയ്യാറാക്കാൻ ഇതിനകം നിർദ്ദേശം നൽകി കഴിഞ്ഞു.

താത്കാലികമായി ജോലിയിൽ പ്രവേശിക്കുന്നവർക്ക് 715 രൂപയാണ് ഒരു ഡ്യൂട്ടിക്ക് നൽകുക. സമര കാലയളവിൽ പൊതുജനങ്ങൾക്ക് യാത്രാസൗകര്യം ഏർപ്പെടുത്തുക എന്ന ഉദ്ദേശത്തോടെയാണ് ഈ നിയമനങ്ങളെന്ന് കെ എസ് ആർ ടി സി മാനേജ്‌മെന്റ് വ്യക്തമാക്കിയിട്ടുണ്ട്. സമരത്തിനിറങ്ങുന്നവർക്ക് ഈ മാസത്തെ ശമ്പളം അഞ്ചാം തീയതി നൽകില്ലെന്നും നേരത്തേ വ്യക്തമാക്കിയിരുന്നു.

മാനേജ്‌മെന്റ് പുറത്തിറക്കിയ സർക്കുലർ

KSRTC യിലെ അംഗീകൃത സംഘടനകളിൽ ഒന്നായ TDF ഒക്ടോബർ 1 മുതൽ അനിശ്ചിത കാല സമരത്തിന് നോട്ടിസ് നൽകിയിരിക്കുകയാണ്. പൂജ നവരാത്രി അവധികളും ഉത്സവങ്ങളുമായി ബന്ധപ്പെട്ട് കനത്ത തിരക്ക് പ്രതീക്ഷിക്കുന്ന ഈ സാഹചര്യത്തിൽ യാത്രക്കാർക്ക് യാതൊരു ബുദ്ധിമുട്ടും ഉണ്ടാകാതെ സാധാരണ പോലെ സർവിസ് നടത്തുവാൻ KSRTC എല്ലാ സജ്ജീകരണങ്ങൾ ഒരുക്കിയിട്ടുണ്ട്. ഇതിന്റെ ഭാഗമായി സംസ്ഥാനത്തെ മുഴുവൻ യൂണിറ്റുകളിലും ജീവനക്കാരും ബസ്സും ക്രമീകരിച്ചിട്ടുണ്ട്. സുരക്ഷക്കും സുഗമമായ നടത്തിപ്പിനും പോലീസ് / ജില്ലാ ഭരണകൂടങ്ങളുടെ സഹായവും ഉറപ്പാക്കായിട്ടുണ്ട്.

സമരത്തിൽ പങ്കെടുക്കുന്ന ചുരുക്കം തൊഴിലാളികളുടെ അഭാവം, വർദ്ധിച്ച ട്രാഫിക് ഡിമാന്റ് എന്നിവ ഉണ്ടായാൽ താത്ക്കാലികമായി 'ബദലി' ഡ്രൈവർമാരെയും കണ്ടക്ടർമാരെയും നിയോഗിക്കുന്നതിന് ലിസ്റ്റ് തയ്യാറാക്കുന്നുണ്ട്. ഇതിന് നിലവിൽ കാലാവധി കഴിഞ്ഞ PSC ലിസ്റ്റിൽ ഉൾപ്പെട്ട ഡ്രൈവർമാർക്ക് മുൻഗണന നൽകി ലിസ്റ്റ് തയ്യാറാക്കുകയാണ്. താത്പര്യമുള്ള PSC Expired ഡ്രൈവർ റാങ്ക് ലിസ്റ്റിൽ ഉള്ളവർ പ്രായോഗിക പരിചയം തെളിയിക്കുന്ന രേഖകൾ സഹിതം ഉള്ളവർ എത്രയും വേഗം തൊട്ടടുത്തുള്ള KSRTC യൂണിറ്റുമായി ബന്ധപ്പെടണം. 715 രൂപ ഡ്യൂട്ടിക്ക് എന്ന നിലയിൽ ദൈനംദിന വേതന വ്യവസ്ഥയിലും മേൽ സമര കാലയളവിൽ പൊതുജനങ്ങൾക്ക് യാത്രാസൗകര്യം ഏർപ്പെടുത്തുക എന്ന താത്പര്യാർത്ഥവും ബദലി എന്ന നിലയിൽ മാത്രമായിരിക്കും ഇത്തരത്തിൽ നിയോഗിക്കുന്നത്.

ചെയർമാൻ& മാനേജിംഗ് ഡയറക്ടർ

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: KSRTC, STRIKE, KSRTC SERVICE, KSRTC STRIKE
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.