കൊച്ചി: റിസർവ് ബാങ്ക് റിപ്പോനിരക്ക് കൂട്ടിയതിന്റെ ചുവടുപിടിച്ച് പ്രമുഖ ഭവനവായ്പാ വിതരണസ്ഥാപനമായ എച്ച്.ഡി.എഫ്.സി ലിമിറ്റഡ് വായ്പാപ്പലിശ ഉയർത്തി. ഇന്നു പ്രാബല്യത്തിൽ വരുന്നവിധം റീട്ടെയിൽ പ്രൈം ലെൻഡിംഗ് റേറ്റ് (ആർ.പി.എൽ.ആർ) 0.50 ശതമാനമാണ് കൂട്ടിയത്. കഴിഞ്ഞ 5 മാസത്തിനിടെ ഇത് ഏഴാംതവണയാണ് എച്ച്.ഡി.എഫ്.സി പലിശ കൂട്ടുന്നത്. ബാങ്കുകൾ ഉൾപ്പെടെയുള്ള മറ്റ് ധനകാര്യസ്ഥാപനങ്ങളും വൈകാതെ പലിശ കൂട്ടിയേക്കും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |