SignIn
Kerala Kaumudi Online
Thursday, 25 April 2024 4.43 PM IST

ഭരണഘടന പുതുതലമുറ ആഴത്തിൽ മനസിലാക്കണം: സ്പീക്കർ ഷംസീർ

കോഴിക്കോട്: ഭരണഘടനയെ പുതുതലമുറ ആഴത്തിൽ മനസിലാക്കണമെന്ന് നിയമസഭാ സ്പീക്കർ എ.എൻ.ഷംസീർ. പൊക്കുന്ന് ​​ഗവ.ഗണപത് യു.പി സ്കൂളിൽ സംഘടിപ്പിച്ച സ്വാതന്ത്ര്യ സമര ചരിത്ര പ്രദർശനവും സെമിനാറും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേ​ഹം. ഭരണഘ‌ടനയുമായി പുതുതലമുറയെ കൂടുതല‌ടുപ്പിക്കാൻ ക്ലാസുകളും സെമിനാറുകളും സംഘടിപ്പിക്കാൻ ലക്ഷ്യമിടുന്നു. ചരിത്രത്തെ വക്രീകരിക്കാൻ ശ്രമിക്കുന്ന കാലത്താണ് നാം ജീവിക്കുന്നത്. ഇത്തരം നീക്കങ്ങളെ എതിർക്കണം. വിദ്യാലയം ഒരുക്കിയ പ്രദർശനം മാതൃകാപരമാണെന്നും അദ്ദേ​ഹം പറ‍ഞ്ഞു.

ഡെപ്യൂട്ടി മേയർ സി.പി മുസാഫർ അഹമ്മദ് അദ്ധ്യക്ഷത വഹിച്ചു. എം.കെ.മുനീർ എം.എൽ.എ മുഖ്യാതിഥിയായിരുന്നു. സ്വാതന്ത്ര്യ സമര ചരിത്രത്തിന്റെ അക്കാഡമിക പ്രസക്തി എന്ന വിഷയത്തിൽ സെമിനാർ സംഘടിപ്പിച്ചു. ഒളവണ്ണ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അഡ്വ.പി.ശാരുതി ഉദ്ഘാടനം ചെയ്തു. വീഡിയോ പ്രദർശനം, സ്വാതന്ത്ര്യ സമര സേനാനികളുമായി കുട്ടികളുടെ അഭിമുഖം തുടങ്ങിയ പരിപാടികളും ഉണ്ടായിരുന്നു.

വാർഡ് കൗൺസിലർ സാഹിദ സുലൈമാൻ, കോർപ്പറേഷൻ കൗൺസിലർമാരായ ഈസ അഹമ്മദ്, എം.പി.സുരേഷ്, ടി.റിനീഷ്, ഒളവണ്ണ ഗ്രാമപഞ്ചായത്ത് മെമ്പർ വെള്ളരിക്കൽ മുസ്തഫ, പൂർവ വിദ്യാർത്ഥി സംഘടന സെക്രട്ടറി സി.പി. മനോജ് കുമാർ, സിറ്റി ഉപജില്ല വിദ്യാഭ്യാസ ഓഫീസർ എം.ജയകൃഷ്ണൻ, സ്റ്റാഫ് സെക്രട്ടറി എൻ.സോജി, പ്രധാനാദ്ധ്യാപകൻ പി.റഷീദ്, പി.ടി.എ പ്രസിഡന്റ് ടി.പി.മുനീർ തുടങ്ങിയവർ പങ്കെടുത്തു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, KOZHIKODE
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.