SignIn
Kerala Kaumudi Online
Saturday, 20 April 2024 1.14 AM IST

സുരേഷ് ഗോപിയുടെ മൂസയെ ഏറ്റെടുത്ത് പ്രേക്ഷകർ,​ കിടിലൻ പടമെന്ന് ആദ്യപ്രതികരണങ്ങൾ,​ വീഡിയോ

jj

സുരേഷ് ഗോപി ടൈറ്റിൽ കഥാപാത്രത്തെ അവതരിപ്പിക്കുന്ന മേം ഹൂം മൂസ ഇന്ന് തിയേറ്ററുകളിൽ പ്രദർശനത്തിനെത്തി. വെള്ളിമൂങ്ങ,​ മുന്തിരിവള്ളികൾ തളിർക്കുമ്പോൾ,​ ആദ്യരാത്രി,​ എല്ലാം ശരിയാകും എന്നീ ചിത്രങ്ങൾക്ക് ശേഷം ജിബു ജേക്കബ് സംവിധാനം ചെയ്യുന്ന ചിത്രമാണ് മേം ഹൂം മൂസ. ചിത്രത്തിന് ആദ്യദിനം തന്നെ പ്രേക്ഷകരിൽ നിന്ന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. ഹ്യൂമർ ടച്ചുള്ള കഥാപാത്രമായി സുരേഷ് ഗോപി ചിത്രത്തിൽ കൈയടി നേടുന്നു. പൂനം ബജ്‌വ, അശ്വിനി റെഡ്ഢി, സൈജു കുറുപ്പ്, ഹരീഷ് കണാരൻ, സലിംകുമാർ, മേജർ രവി, മിഥുൻ രമേശ്, ശശാങ്കൻ മയ്യനാട്, സാവിത്രി ശ്രീധരൻ, വീണാനായർ, ശ്രിന്ദാ, എന്നിവരാണ് മറ്റ് അഭിനേതാക്കൾ രൂപേ വിഷ്ണു നാരായണൻ ഛായാഗ്രഹണം നിർവഹിക്കുന്നു. റഫീഖ് അഹമ്മദ്, ഹരി നാരായണൻ, സജാദ് എന്നിവരുടെ വരികൾക്ക് ശ്രീനാഥ് ശിവശങ്കരൻ ഈണം പകർന്നിരിക്കുന്നു.

പ്രേക്ഷക പ്രതികരണങ്ങൾ കാണാം,​ വീഡിയോ

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: SURESH GOPI
KERALA KAUMUDI EPAPER
TRENDING IN CINEMA
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.