കോഴിക്കോട്: വേങ്ങേരി കാർഷിക മൊത്ത വ്യാപാര കേന്ദ്രത്തിലെ കർഷക പരിശീലന കേന്ദ്രത്തിൽ ഒക്ടോ. 19, 20, 21 തിയതികളിൽ തേനീച്ച വളർത്തലിൽ 30 കർഷകർക്ക് ത്രിദിന പരിശീലനം നൽകുന്നു. പങ്കെടുക്കാനാഗ്രഹിക്കുന്ന കോഴക്കോട് , വയനാട് ജില്ലകളിലെ കർഷകർ 04952373582 എന്ന ഫോൺ നമ്പറിൽ 15 ന് മുമ്പായി പേര് രജിസ്റ്റർ ചെയ്യണം. ഇതിനു മുമ്പ് ഈ കേന്ദ്രത്തിൽ നിന്ന് പരിശീലനം ലഭിച്ചവർക്ക് രജിസ്ട്രേഷൻ അനുവദിക്കുന്നതല്ല. രാവിലെ 10 മുതൽ 5 വരെ മൂന്ന് ദിവസം തുടർച്ചയായി ക്ലാസ് ഉണ്ടായിരിക്കും. ആദ്യം രജിസ്റ്റർ ചെയ്യുന്നവർക്കാണ് മുൻഗണനയെന്ന് കർഷക പരിശീലന കേന്ദ്രം കൃഷി ഡെപ്യൂട്ടി ഡയറക്ടർ അറിയിച്ചു
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |