SignIn
Kerala Kaumudi Online
Wednesday, 24 April 2024 1.03 PM IST

ലഹരി വിരുദ്ധ വലയം ഇന്ന്

drug
ലഹരി വിരുദ്ധ വലയം

ബാലുശ്ശേരി: സമൂഹത്തിൽ പടർന്നുകൊണ്ടിരിക്കുന്ന ലഹരിക്കെതിരെ കിനാലൂർ സർഗം റസിഡൻസ് അസോസിയേഷന്റെ നേതൃത്വത്തിൽ ഒരു വർഷം നീളുന്ന പരിപാടികൾക്ക് ഇന്ന് ലഹരി വിരുദ്ധ വലയത്തോടെ തുടക്കമാകും. കിനാലൂർ ഏഴുകണ്ടിയിൽ ബാലുശ്ശേരി പൊലീസ് സബ് ഇൻസ്‌പെക്ടർ എം.റഫീഖ് ഉദ്ഘാടനം ചെയ്യും. പനങ്ങാട് ഗ്രാമപഞ്ചായത്ത്‌ പ്രസിഡന്റ്‌ വി.എം.കുട്ടിക്കൃഷ്ണൻ ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലി കൊടുക്കും. റാഷിദ്‌ കെ.വി.ആർ മുഖ്യ പ്രഭാഷണം നടത്തും.

കാമ്പയിന്റെ ഭാഗമായി കുട്ടികൾക്ക് പോസ്റ്റർ ഡിസൈനിംഗ്, ക്വിസ് തുടങ്ങിയ മത്സരങ്ങൾ നടത്തും.

സർഗം പരിധിയിലെ മുഴുവൻ ഭവനങ്ങളെയും ലഹരി വിമുക്തമാക്കും. വാർത്താ സമ്മേളനത്തിൽ സർഗം പ്രസിഡന്റ്‌ ഷാജി മേലേടത്ത്, സെക്രട്ടറി എൻ.എൻ.ഷാനവാസ്‌, ട്രഷറർ ദിനേശൻ ആശാരിക്കൽ, മുഹമ്മദ്‌ കാരണോത്ത് എന്നിവർ പങ്കെടുത്തു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, KOZHIKODE
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.