SignIn
Kerala Kaumudi Online
Friday, 19 April 2024 8.07 AM IST

ആറുവയസുകാരിയെ പീഡിപ്പിച്ച രണ്ടാനച്ഛന് 24 വർഷം കഠിനതടവ്

peedanam

കാസർകോട്: ആറുവയസുകാരിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ മാതാവിന്റെ രണ്ടാംഭർത്താവിനെ കോടതി 24 വർഷം കഠിനതടവിനും രണ്ട് ലക്ഷം രൂപ പിഴയടക്കാനും ശിക്ഷിച്ചു. മഞ്ചേശ്വരം പൊലീസ് സ്റ്റേഷൻ പരിധിയിൽ താമസിക്കുന്ന 48കാരനാണ് കാസർകോട് അഡീഷണൽ ജില്ലാ സെഷൻസ് കോടതി(ഒന്ന്) ജഡ്ജ് എ മനോജ് വിവിധ പോക്‌സോ വകുപ്പുകൾ പ്രകാരം ശിക്ഷ വിധിച്ചത്.പിഴയടച്ചില്ലെങ്കിൽ 2 വർഷം കൂടി അധിക തടവ് അനുഭവിക്കണം. 2016 ഏപ്രിൽ മാസത്തിലെ ഒരു ദിവസം ഒന്നാം ക്ലാസ് വിദ്യാർഥിനിയായ ആറുവയസുകാരിയെ പ്രതി ലൈംഗിക പീഡനത്തിനിരയാക്കിയെന്നാണ് കേസ്. മഞ്ചേശ്വരം പൊലീസ് രജിസ്റ്റർ ചെയ്ത കേസിൽ പ്രതിയെ അറസ്റ്റു ചെയ്ത് കേസന്വേഷണം നടത്തി കോടതിയിൽ കുറ്റപത്രം സമർപ്പിച്ചത് അന്നത്തെ കുമ്പള ഇൻസ്‌പെക്ടറായിരുന്ന വി.വി മനോജാണ് .പ്രാസിക്യൂഷന് വേണ്ടി അഡ്വ: പ്രകാശ് അമ്മണ്ണായ ഹാജരായി.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, KANNUR, COURT
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.