SignIn
Kerala Kaumudi Online
Friday, 29 March 2024 1.26 PM IST

ജന്തുക്ഷേമ പ്രവർത്തനങ്ങൾക്ക് പുരസ്കാരം

തിരുവനന്തപുരം: ജില്ലയിൽ മികച്ച ജന്തുക്ഷേമ പ്രവർത്തനങ്ങൾ നടത്തുന്ന വ്യക്തി/ സംഘടനയ്ക്ക് മൃഗസംരക്ഷണ വകുപ്പിന്റെ കീഴിൽ ജില്ലാതലത്തിൽ തിരഞ്ഞെടുത്ത് പുരസ്‌കാരം നൽകുന്നു. മികച്ച പ്രവർത്തനങ്ങൾ കാഴ്ചവച്ച വ്യക്തികൾ അല്ലെങ്കിൽ അംഗീകൃത സംഘടനകൾ എന്നിവർക്ക് അപേക്ഷിക്കാം. നിശ്ചിത മാതൃകയിൽ പൂരിപ്പിച്ച അപേക്ഷയും ബന്ധപ്പെട്ട രേഖകളും പ്രവർത്തനങ്ങളുടെ വിവരങ്ങളും സഹിതം ഒക്ടോബർ 30ന് അകം തിരുവനന്തപുരം ജില്ലാ വെറ്ററിനറി കേന്ദ്രത്തിൽ സമർപ്പിക്കണം. കഴിഞ്ഞ മൂന്നു വർഷത്തിൽ അവാർഡ് ലഭിച്ചവരെ ഈ വർഷം അവാർഡിനായി പരിഗണിക്കുന്നതല്ല. തിരഞ്ഞെടുക്കുന്ന വർക്ക് 10000 രൂപ കാഷ് അവാർഡും സർട്ടിഫിക്കറ്റും നൽകും. അപേക്ഷ ബന്ധപ്പെട്ട വെറ്ററിനറി ഡോക്ടറുടെ ശുപാർശ സഹിതം സമർപ്പിക്കേണ്ടതാണ്. അപേക്ഷ ഫോറങ്ങൾക്ക് മൃഗാശുപത്രികളിൽ ലഭിക്കും.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, THIRUVANANTHAPURAM
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.