കളമശേരി: മഞ്ഞുമ്മൽ ഗ്രാമീണ വായനശാലയിൽ കാവ്യകേളി സംഘടിപ്പിച്ചു. താലൂക്ക് ലൈബ്രറി കൗൺസിൽ വൈസ്.പ്രസിഡന്റ് അജിത് കുമാർ ഗോതുരുത്ത് ഉദ്ഘാടനം ചെയ്തു.
പരിപാടിയിൽ വായനശാല പ്രസിഡന്റ് ഡി.ഗോപിനാഥൻ നായർ അദ്ധ്യക്ഷത വഹിച്ചു. തുടർന്ന് കാവ്യ കേളി അരങ്ങേറി. ബി.മോഹനൻ, സി.ആർ.സദാനന്ദൻ , പി.ആർ.അനുജ, മേഘന വാര്യർ, നയന വാര്യർ, ലയന വാര്യർ, ദേവനന്ദ തുടങ്ങിയവർ പങ്കെടുത്തു. മഞ്ഞുമ്മൽ ഗ്രാമീണ വായനശാല സെക്രട്ടറി കെ.എച്ച്.സുരേഷ് സ്വാഗതവും ജോയിന്റ് സെക്രട്ടറി പി.എസ്.നന്ദകുമാർ നന്ദിയും പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |