SignIn
Kerala Kaumudi Online
Thursday, 25 April 2024 2.08 AM IST

എം.ബി.എ സ്‌പോട്ട് അഡ്മിഷൻ ഇന്ന്

admission

പത്തനംതിട്ട : കിക്മയിൽ എം.ബി.എ (ഫുൾടൈം) 2022- 24 ബാച്ചിലേക്കുളള സ്‌പോട്ട് അഡ്മിഷൻ ഇന്ന് ആറൻമുളയിലെ കോ-ഓപ്പറേറ്റീവ് ട്രെയിനിംഗ് കോളേജിൽ രാവിലെ 10 മുതൽ 12.30 വരെ നടക്കും. കേരള സർവകലാശാലയുടെയും എ.ഐ.സി.ടിയുടെയും അംഗീകാരത്തോടെ നടത്തുന്ന ദ്വിവൽസര കോഴ്‌സിൽ ഫിനാൻസ്, മാർക്കറ്റിംഗ്, ഹ്യൂമൻ റിസോഴ്‌സ്, ലോജിസ്റ്റിക്‌സ് എന്നിവയിൽ ഡ്യൂവൽ സ്‌പെഷ്യലൈസേഷന് അവസരമുണ്ട്. സഹകരണ മേഖലയിൽ പ്രവർത്തിക്കുന്നവരുടെ ആശ്രിതർക്കും ഫിഷറീസ് സ്‌കോളർഷിപ്പിന് അർഹതയുളള വിദ്യാർത്ഥികൾക്കും പ്രത്യേക സീറ്റ് സംവരണം ഏർപ്പെടുത്തിയിട്ടുണ്ട്. എസ്.സി./എസ്.ടി​ വിദ്യാർത്ഥികൾക്ക് സർക്കാർ യൂണിവേഴ്‌സിറ്റി നിബന്ധനകൾക്ക് വിധേയമായി ഫീസ് ആനുകൂല്യവും ലഭിക്കും.
50% മാർക്കിൽ കുറയാതെയുളള ബിരുദമാണ് അടിസ്ഥാന യോഗ്യത. അവസാന വർഷ ബിരുദ വിദ്യാർത്ഥികൾക്കും ഇതേവരെ അപേക്ഷ ഫോം സമർപ്പിച്ചിട്ടില്ലാത്തവർക്കും ഈ അഡ്മിഷൻ പരിപാടിയിൽ പങ്കെടുക്കാമെന്ന് ഡയറക്ടർ അറിയിച്ചു. ഫോൺ: 9447 002 106, 8547 618 290. ഇമെയിൽ: www.kicma.ac.in

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, PATHANAMTHITTA
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.