SignIn
Kerala Kaumudi Online
Friday, 19 April 2024 8.49 AM IST

എൻജിനീയറിംഗ് / ആർക്കിടെക്ചർ കോഴ്സ് രണ്ടാംഘട്ട അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചു

p

തിരുവനന്തപുരം:സംസ്ഥാനത്തെ എൻജിനിയറിംഗ്, ആർക്കിടെക്ചർ കോഴ്സ് പ്രവേശനത്തിനുള്ള രണ്ടാംഘട്ട കേന്ദ്രീകൃത അലോട്ട്മെന്റ് www.cee.kerala.ogov.inൽ പ്രസിദ്ധീകരിച്ചു.

അലോട്ട്മെന്റ് വിവരങ്ങൾ വിദ്യാർത്ഥികളുടെ ഹോം പേജിൽ ലഭ്യമാണ്. വിദ്യാർത്ഥിയുടെ പേര്, റോൾ നമ്പർ, അലോട്ട്മെന്റ് ലഭിച്ച കോഴ്സ്, കോളേജ്, അലോട്ട്മെന്റ് ലഭിച്ച കാറ്റഗറി, ഫീസ് വിവരങ്ങൾ എന്നിവ വിദ്യാർത്ഥിയുടെ അലോട്ട്മെന്റ് മെമ്മോയിൽ രേഖപ്പെടുത്തിയിട്ടുണ്ട്.

അലോട്ട്മെന്റ് ലഭിച്ച വിദ്യാർത്ഥികൾക്ക് അവരുടെ ഹോം പേജിലെ Data Sheet ക്ളിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യാം. പ്രവേശനസമയത്ത് ഡാറ്റാ ഷീറ്റ്, അലോട്ട്മെന്റ് മെമ്മോ എന്നിവയും പ്രോസ്പെക്ടസ് ക്ളോസ് 11.7.1 ൽ പറഞ്ഞിരിക്കുന്ന രേഖകളും കോളേജിൽ ഹാജരാക്കണം.

നിശ്ചിത സമയത്തിനുള്ളിൽ ഫീസ് / അധിക തുക ഒടുക്കാത്ത വിദ്യാർത്ഥികളുടെയും കോളേജുകളിൽ ഹാജരായി പ്രവേശനം നേടാത്ത വിദ്യാർത്ഥികളുടെയും അലോട്ട്മെന്റും ബന്ധപ്പെട്ട സ്ട്രീമിലെ ഹയർ ഓപ്ഷനുകളും റദ്ദാകും.

പ്രവേശനത്തിനുള്ള സമയക്രമം

നിലവിൽ അലോട്ട്മെന്റ് ലഭിച്ചിട്ടുള്ള എല്ലാ വിദ്യാർത്ഥികളും അലോട്ട്മെന്റ് മെമ്മോ പ്രകാരമുള്ള കോളേജുകളിൽ ഒക്ടോബർ 6 മുതൽ 11വരെ (മതപരമായ പൊതു അവധി ഒഴികെ) വൈകുന്നേരം 3 മണിക്കകം പ്രവേശനം നേടിയിരിക്കണം. എൻജിനിയറിംഗ് / ആർക്കിടെക്ചർ കോഴ്സുകളിൽ പ്രവേശനം നേടേണ്ട തീയതിയും സമയവും ഉൾപ്പെടുത്തിക്കൊണ്ടുള്ളവിശദമായ ഷെഡ്യൂൾ കോളേജുകൾ അവരുടെ വെബ്സൈറ്റിൽ പ്രസിദ്ധീകരിക്കും. അലോട്ട്മെന്റ് ലഭിച്ച കോളേജുകളിൽ ഹാജരായി പ്രവേശനം നേടേണ്ട തീയതിയും സമയവും അറിയുവാൻ വിദ്യാർത്ഥികൾ കോളേജുകളുടെ വെബ്സൈറ്റ് സന്ദർശിക്കണം. അലോട്ട്മെന്റ് ലഭിച്ച കോളേജുകൾ നിർദ്ദേശിക്കുന്ന തീയതിയിൽത്തന്നെ പ്രവേശനം നേടേണ്ടതാണ്.

മൂന്നാംഘട്ട അലോട്ട്മെന്റിന് മുമ്പായി ഓൺലൈൻ ഓപ്ഷൻ കൺഫർമേഷൻ നടത്തുന്നതിനും നിലവിലുള്ള ഓപ്ഷനുകൾ ക്രമീകരിക്കുന്നതിനും ആവശ്യമില്ലാത്ത ഓപ്ഷനുകൾ റദ്ദ് ചെയ്യുന്നതിനും പുതിയ കോഴ്സുകളോ കോളേജുകളോ ഉൾപ്പെടുത്തുന്നപക്ഷം അവയിലേക്ക് ഓപ്ഷനുകൾ രജിസ്റ്റർ ചെയ്യുന്നതിനുമുള്ള സൗകര്യം ഒക്ടോ. 6 മുതൽ ലഭ്യമാകും. ഇതുമായി ബന്ധപ്പെട്ട വിശദമായ വിജ്ഞാപനം പിന്നീട് പ്രസിദ്ധീകരിക്കും. മൂന്നാംഘട്ട അലോട്ട്മെന്റ് സ്വകാര്യ സ്വാശ്രയ എൻജിനീയറിംഗ് കോളേജുകളിലേക്കുള്ള അവസാന അലോട്ട്മെന്റ് ആയിരിക്കും. വിശദവിവരങ്ങൾക്ക് വെബ്സൈറ്റിലെ വിജ്ഞാപനം കാണുക.

ഹെൽപ്പ് ലൈൻ : 0471-2525300.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: ALLOTMENT
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.