പൂവാർ:നെയ്യാറിൽ കൂട്ടുകാരോടൊപ്പം കുളിക്കാനിറങ്ങിയ രണ്ട് വിദ്യാർത്ഥികൾ മുങ്ങിമരിച്ചു. കരുംകുളം തുറയടി തെക്കേക്കര വീട്ടിൽ അശോക് - രാഖി ദമ്പതികളുടെ മകൻ അശ്വിൻ രാജ് (15) കഞ്ചാംപഴിഞ്ഞി ജെ.ജി.കോട്ടേജിൽ ജോസഫ്- ഗ്രേസി ദമ്പതികളുടെ ഏക മകൻ ജോസ് വിൻ (15) എന്നിവരാണ് മരിച്ചത്.
അരുമാനൂർ എം.വി.ഹയർ സെക്കന്ററി സ്കൂളിലെ പത്താം ക്ലാസ് വിദ്യാർത്ഥികളാണ് ഇരുവരും. നെയ്യാറിലെ മാവിളക്കടവിലായിരുന്നു ദുരന്തം.സ്കൂൾ കലോൽസവ ദിനമായ ഇന്നലെ മറ്റ് നാല് വിദ്യാർത്ഥികളോടൊപ്പമാണ് ആറ്റുകടവിലെത്തിയത്. ജോസ് പിന്നിന്റെ വീട്ടിലെത്തി ഭക്ഷണം കഴിച്ചശേഷം ഉച്ചയ്ക്ക് 1.30 ഓടെ കുളിക്കാനിറങ്ങിയ അശ്വിൻരാജാണ് ഒഴുക്കിൽപ്പെട്ടത്. രക്ഷിക്കാനുള്ള ശ്രമത്തിനിടെ ജോസ് വിനും ഒഴുക്കിൽപ്പെടുകയായിരുന്നു. പൂവാർ പൊലീസും, ഫയർഫോഴ്സിന്റെ സ്കൂബ യൂണിറ്റും മണിക്കൂറുകൾ നീണ്ട തെരച്ചിലിലാണ് മണൽക്കയത്തിൽ നിന്നും മൃതദേഹങ്ങൾ കണ്ടെത്തിയത്. നെയ്യാറ്റിൻകര ജനറൽ ആശുപത്രിയിലെ പോസ്റ്റു മോർട്ടത്തിന് ശേഷം ഇന്ന് വീടുകളിലെത്തിക്കും.ആരാൻ അശ്വൻ രാജിന്റെ സഹോദരനാണ്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |