പാലക്കാട്: ജില്ലയിൽ ഇതുവരെ ആകെ 46,23,488 ഒന്ന്, രണ്ട്, മൂന്ന് ഡോസ് വാക്സിനുകൾ നൽകിയതായി ജില്ലാ മെഡിക്കൽ ഓഫീസർ അറിയിച്ചു. ഇതോടെ 86.7 ശതമാനം പേർ ജില്ലയിൽ ഇരു ഡോസ് വാക്സിനുകളും സ്വീകരിച്ചു. 11.2 ശതമാനം പേർക്ക് ബൂസ്റ്റർ ഡോസ് വാക്സിനും ലഭ്യമായി. 18 വയസിന് മുകളിലുള്ളവരിൽ 83.5 ശതമാനം (14,28,603) പേർക്കും രണ്ടാം ഡോസ് വാക്സിനും 72,027 പേർക്ക് മൂന്നാം ഡോസും ലഭ്യമായതായി ആരോഗ്യ വകുപ്പ് അധികൃതർ അറിയിച്ചു. ഒന്ന്, രണ്ട്, മൂന്ന് ഡോസ് വാക്സിനുകൾ സ്വീകരിച്ചവരിൽ 3,927,729 പേർ കോവിഷിൽഡും 5,88,191 പേർ കൊവാക്സിനും 2864 പേർ സ്പുട്നിക് വി യും 1,04,556 പേർ കോർബിവാക്സിനും 148 പേർ കോവോവാക്സിനുമാണ് സ്വീകരിച്ചത്.
12 - 14 വരെ പ്രായപരിധിയിലുള്ളരിൽ 66,190 പേർ ഒന്നാം ഡോസും 38,407 രണ്ടാം ഡോസും കുത്തിവെപ്പ് സ്വീകരിച്ചു. 15 -17 വരെ പ്രായപരിധിയിലുള്ളരിൽ 1,19,999 പേർ ഒന്നാം ഡോസും 91,098 പേർ ഒന്ന്, രണ്ട് ഡോസുകളും സ്വീകരിച്ചു. 18- 59 വരെ പ്രായ പരിധിയിലുള്ള 17,11,320 പേരാണ് ജില്ലയിൽ ഉള്ളത്. ഇതിൽ 96 ശതമാനം (16,35,748), പേർ ഒന്നാം ഡോസും, 83.5 ശതമാനം (14,28,603) പേർ ഒന്ന്, രണ്ട് ഡോസുകളും 72,027 പേർ മൂന്നാം സ്വീകരിച്ചു. 60ന് മുകളിൽ പ്രായമുള്ള 102 ശതമാനം (4,39,952) പേർ ഒന്നാം ഡോസും, 93.5 ശതമാനം (4,03,005) പേർ ഒന്ന്, രണ്ട് ഡോസുകളും 30.6 ശതമാനം (1,31,687) പേർ മൂന്നാം ഡോസും വാക്സിനുകൾ സ്വീകരിച്ചിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |