SignIn
Kerala Kaumudi Online
Friday, 19 April 2024 10.26 AM IST

രണ്ടാഴ്ച വയോജനങ്ങൾക്ക് പ്രത്യേക ചികിത്സാ സൗകര്യം

oldage

തിരുവനന്തപുരം : അന്താരാഷ്ട്ര വയോജന ദിനത്തിന്റെ ഭാഗമായി രണ്ടാഴ്ച സംസ്ഥാനത്തെ എല്ലാ ജില്ലാ, ജനറൽ, താലൂക്ക് ആശുപത്രികളിലും വയോജനങ്ങൾക്കായി വിവിധ സ്‌പെഷ്യാലിറ്റി സേവനങ്ങൾ നൽകും. പ്രാഥമികാരോഗ്യ കേന്ദ്രങ്ങളിൽ നിന്നും സൗജന്യമായി വാഹനം ലഭ്യമാക്കി ആവശ്യമുള്ള ആശുപത്രികളിലെത്തിച്ച് പരിശോധനകൾ ഉൾപ്പെടെ സൗജന്യമായി നടത്തും. ഇതിനായി 30 ലക്ഷം രൂപ അനുവദിച്ചതായി മന്ത്രി വീണാ ജോർജ് അറിയിച്ചു.

അന്താരാഷ്ട്ര വയോജന ദിനം സംസ്ഥാനതല ഉദ്ഘാടനം പത്തനംതിട്ട ജനറൽ ആശുപത്രിയിൽ ഇന്ന് രാവിലെ 11.30ന്

മന്ത്രി വീണാ ജോർജ് ഉദ്ഘാടനം നിർവഹിക്കും. 'മാറുന്ന ലോകത്ത് മുതിർന്ന പൗരൻമാരുടെ അതിജീവനം' എന്നതാണ് ഈ വർഷത്തെ അന്താരാഷ്ട്ര വയോജനദിന സന്ദേശം.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: GENERAL
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.