SignIn
Kerala Kaumudi Online
Friday, 29 March 2024 11.31 AM IST

മലബാർ ഗോൾഡിന്റെ പുതിയ ഷോറൂം ഡൽഹി കമലനഗറിൽ

malabar

 രാജ്യതലസ്ഥാന മേഖലയിൽ മലബാർ ഗോൾഡിന്റെ 10-ാം ഷോറൂം

കോഴിക്കോട്: ലോകത്തെ ഏറ്റവും വലിയ ജുവലറി ഗ്രൂപ്പുകളിലൊന്നായ മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്‌സിന്റെ പുതിയ ഷോറൂം ഡൽഹി കമലനഗറിൽ തുറന്നു. ലോകോത്തര ഷോപ്പിംഗ് സൗകര്യങ്ങളോടെ 3,500 ചതുരശ്രഅടി വിസ്തീർണത്തിലാണ് ഷോറൂം. ഉദ്ഘാടനം മലബാർ ഗ്രൂപ്പ് ചെയർമാൻ എം.പി. അഹമ്മദ് വിർച്വലായി നിർവഹിച്ചു.

രാജ്യതലസ്ഥാന മേഖലയിൽ (ഡൽഹി-എൻ.സി.ആർ) മലബാർ ഗോൾഡിന്റെ 10-ാം ഷോറൂമാണിത്. കമലനഗർ എം.എൽ.എ അഖിലേഷ്‌പതി ത്രിപാഠി ഷോറൂം ഉപഭോക്താക്കൾക്കായി തുറന്നുകൊടുത്തു.

മലബാർ ഗ്രൂപ്പ് വൈസ് ചെയർമാൻ കെ.പി. അബ്ദുൾസലാം, മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്‌സ് ഇന്ത്യ ഓപ്പറേഷൻസ് മാനേജിംഗ് ഡയറക്‌ടർ ഒ. അഷർ, ഇന്റർനാഷണൽ ഓപ്പറേഷൻസ് മാനേജിംഗ് ഡയറക്‌ടർ ഷംലാൽ അഹമ്മദ്, ബി2ബി ആൻഡ് മാനുഫാക്‌ചറിംഗ് (ഇന്ത്യ) ഡയറക്‌ടർ എ.കെ.നിഷാദ്, ഗ്രൂപ്പ് എക്‌സിക്യുട്ടീവ് ഡയറക്‌ടർമാരായ സി.മായിൻകുട്ടി, കെ.പി.വീരാൻകുട്ടി, മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്‌സ് റീജിയണൽ ഹെഡ് (നോർത്ത്) എൻ.കെ. ജിഷാദ് തുടങ്ങിയവർ സംബന്ധിച്ചു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: BUSINESS, MALABAR GOLD, GOLD
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.