ന്യൂഡൽഹി:പോപ്പുലർ ഫ്രണ്ടിന്റെ ഹിറ്റ് ലിസ്റ്റിലുള്ള കേരളത്തിലെ അഞ്ച് ആർ.എസ്.എസ് നേതാക്കൾക്ക് വൈ കാറ്റഗറി സുരക്ഷ ഏർപ്പെടുത്തി. കേന്ദ്ര രഹസ്യാന്വേഷണ ഏജൻസികളുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് ആഭ്യന്തര മന്ത്രാലയത്തിന്റെ നടപടി. എൻ.ഐ.എ നടത്തിയ റെയ്ഡിൽ പി.എഫ്.ഐയുടെ ഹിറ്റ് ലിസ്റ്റ് പിടിച്ചെടുത്തതിനെ തുടർന്ന് നേതാക്കൾക്ക് സുരക്ഷ നൽകാൻ അന്വേഷണ ഏജൻസികൾ ശുപാർശ ചെയ്തിരുന്നു. ഏതൊക്കെ നേതാക്കളാണെന്ന് കേന്ദ്ര സർക്കാർ വ്യക്തമാക്കിയിട്ടില്ല.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |