തിരുവനന്തപുരം: ഓൾ ഇന്ത്യ റബർ ബോർഡ് പെൻഷണേഴ്സ് വെൽഫെയർ അസോസിയേഷന്റെ ദക്ഷിണ മേഖലാ സമ്മേളനം തമ്പാനൂർ ഹോട്ടൽ റീജൻസിയിൽ അസോസിയേഷൻ പ്രസിഡന്റ് ബി. ഉണ്ണിക്കൃഷ്ണൻ ഉദ്ഘാടനം ചെയ്തു. ആർ. കരുണാകരൻ നായർ അദ്ധ്യക്ഷത വഹിച്ചു. കേന്ദ്രസർക്കാർ ജീവനക്കാർക്ക് അനുവദിച്ച സി.ജി.എച്ച്.എസ് ആനുകൂല്യങ്ങൾ കമോഡിറ്റി ബോർഡുകളിലെ പെൻഷൻകാർക്കും ബാധകമാക്കമെന്നും കൊവിഡ് കാലത്ത് തടഞ്ഞു വച്ച ക്ഷാമബത്ത അനുവദിക്കണമെന്നും സമ്മേളനം ആവശ്യപ്പെട്ടു. പുതിയ ഭാരവാഹികളായി എസ്. വിജയചന്ദ്രൻ (കൺവീനർ), ഡോ. എൻ. ബോസ് (ജോയിന്റ് കൺവീനർ), എസ്.നെൽസൺ, ഐ.സി.ജോൺ അലക്സാണ്ടർ, എം. അജയ്കുമാർ, കെ.ഗണേശൻ, ബി.പ്രസന്നകുമാരി (കമ്മിറ്റി അംഗങ്ങൾ)എന്നിവരെ തിരഞ്ഞെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |