കുറ്റ്യാടി: സെപ്തംബർ 1 മുതൽ 30 വരെ നടത്തിയ 'പോഷൺ മാഹ് ' പോഷണ മാസാചരണത്തിന്റെ ഭാഗമായി കുന്നുമ്മൽ ബ്ലോക്ക് പഞ്ചായത്തും ഐ.സി.ഡി.എസും സംയുക്തമായി മൊകേരി മുതൽ വട്ടോളി വരെ മെഗാറാലി സംഘടിപ്പിച്ചു. ബ്ലോക്ക് പഞ്ചായത്ത് അങ്കണത്തിൽ സമാപിച്ചു. സമാപന സമ്മേളനം കുന്നുമ്മൽ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് മുഹമ്മദ് കക്കട്ടിൽ ഉദ്ഘാടനം ചെയ്തു. ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ കുഞ്ഞിരാമൻ അദ്ധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ കൈരളി.കെ, ഷമീന.കെ.കെ, സി.ഡി.പി.ഒ റംലത്ത്, ഐ സി.ഡി.എസ് സൂപ്പർ വൈസർമാരായ ക്ലാര, രജനി, നീതു, ജലജ, ഷരീഫ ജൂനിയർ സൂപ്രണ്ട് സന്തോഷ്, ജിഷ്ണു പ്രദീപൻ, എൻ.എൻ.എം പ്രതിനിധി അഭിരാമി എന്നിവർ പങ്കെടുത്തു..
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |