SignIn
Kerala Kaumudi Online
Tuesday, 29 November 2022 11.46 PM IST

ഇന്നും നാളെയും പൂജവയ്പ്പ്

book

തിരുവനന്തപുരം:ദുർഗാഷ്ടമി നാളെ ആണെങ്കിലും ജ്യോതിഷ പ്രമാണങ്ങളനുസരിച്ച് ഇന്നും നാളെയും പൂജവയ്ക്കാം. അഷ്ടമിയുടെ ഇരുദിവസത്തെയും നാഴികയിലുള്ള ഏറ്റക്കുറച്ചിലാണ് കാരണം. ഇന്നു വൈകിട്ട് പൂജവച്ചാൽ നാലാം ദിവസമായിരിക്കും സരസ്വതി പൂജ.

ഞായറാഴ്ച സപ്തമിയിൽ സൂര്യോദയവും അഷ്ടമിയിൽ സൂര്യാസ്തമയവും വരുന്നു. തിങ്കളാഴ്ച ഉദയത്തിലാണ് അഷ്ടമി. സന്ധ്യയ്ക്ക് അഷ്ടമി വരുന്ന സമയത്താണ് പൂജ വയ്ക്കാറുള്ളത്. ഇതിനാൽ ഞായറാഴ്ച സൂര്യൻ അസ്തമിച്ച് ഒന്നരമണിക്കൂറിനുശേഷം ഗ്രന്ഥം പൂജയ്ക്ക് വയ്ക്കണമെന്ന പ്രമാണം സ്വീകരിച്ചതായി കേരള തന്ത്രിമണ്ഡലം വൈസ് പ്രസിഡന്റ് വാഴയിൽമഠം എസ്.വിഷ്ണുനമ്പൂതിരി അറിയിച്ചു.

അഷ്ടമി പകലുള്ള ദിവസം കണക്കാക്കി തിങ്കളാഴ്ച രാവിലെ പൂജവയ്ക്കാൻ ശ്രീപദ്മനാഭസ്വാമി ക്ഷേത്രം പുഷ്പാഞ്ജലി സ്വാമിയാർ നടുവിൽ മഠം അച്യുതാനന്ദഭാരതിയുടെ അദ്ധ്യക്ഷതയിൽ ചേർന്ന ശ്രീരാഘവപുരം സഭായോഗം തീരുമാനിച്ചിരുന്നു.

ചില പഞ്ചാംഗങ്ങളിൽ പൂജവയ്പ്പ് ഞായറാഴ്ച വൈകിട്ടാണെന്നും ചിലതിൽ തിങ്കളാഴ്ച വൈകിട്ടാണെന്നും രേഖപ്പെടുത്തിയിരുന്നു.

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: POOJA
KERALA KAUMUDI EPAPER
TRENDING IN KERALA
VIDEOS
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.