SignIn
Kerala Kaumudi Online
Friday, 19 April 2024 4.40 AM IST

എൻ.രാമചന്ദ്രൻ ഫൗണ്ടേഷൻ അവാർഡ് രാജ്ദീപ് സർദേശായിക്ക്

rajdeep

തിരുവനന്തപുരം : പ്രമുഖ പത്രപ്രവർത്തകനും കേരളകൗമുദി എഡിറ്റോറിയൽ അഡ്വൈസറുമായിരുന്ന എൻ.രാമചന്ദ്രന്റെ സ്മരണാർത്ഥം ഫൗണ്ടേഷൻ ഏർപ്പെടുത്തിയ എൻ.രാമചന്ദ്രൻ അവാർഡ് ഫോർ എക്‌സലൻസ് ഇന്ത്യാ ടുഡേ കൺസൾട്ടിംഗ് എഡിറ്ററും ന്യൂസ് ആങ്കറുമായ

രാജ്ദീപ് സർദേശായിയ്ക്ക്. ഒരു ലക്ഷം രൂപയും ശിൽപ്പവും പ്രശസ്തിപത്രവും അടങ്ങുന്ന അവാർഡ് ഒക്ടോബർ അഞ്ച് വൈകിട്ട് അഞ്ചിന് മസ്‌കറ്റ് ഹോട്ടലിലെ സിംഫണി ഹാളിൽ രാമചന്ദ്രൻ അനുസ്മരണ സമ്മേളനത്തിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ നൽകുമെന്ന് ഫൗണ്ടേഷൻ പ്രസിഡന്റും മുഖ്യമന്ത്രിയുടെ മാദ്ധ്യമ ഉപദേഷ്‌ടാവുമായ പ്രഭാവർമ്മ അറിയിച്ചു. വിവിധ മേഖലകളിലെ പ്രതിഭകൾക്ക് നൽകുന്ന എൻ.രാമചന്ദ്രൻ അവാർഡ് മുൻ വർഷങ്ങളിൽ എൻ.റാം,സീതാറാംയെച്ചൂരി, എം.കെ.സാനു, മേധാപട്കർ, ഐ.എം.വിജയൻ എന്നിവർക്കായിരുന്നു.

'മാദ്ധ്യമപ്രവർത്തനവും നയതന്ത്രവും' എന്ന വിഷയത്തിൽ മുൻ അംബാസഡർ ടി.പി. ശ്രീനിവാസൻ എൻ.രാമചന്ദ്രൻ സ്‌‌മാരക പ്രഭാഷണം നടത്തും. പ്രഭാവർമ്മ അദ്ധ്യക്ഷനാകും. മുൻമന്ത്രി ബാബു ദിവാകരൻ, ഫൗണ്ടേഷൻ സെക്രട്ടറി പി.പി.ജയിംസ്, കേരള ശബ്ദം ഗ്രൂപ്പ് എഡിറ്റർ ഇൻചീഫ് സംഗീത മധു, രാജ്ദീപ് സർദേശായി എന്നിവർ സംസാരിക്കും.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: AWARD
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.