SignIn
Kerala Kaumudi Online
Thursday, 25 April 2024 7.56 PM IST

ഭാരത് ജോഡോ യാത്രയ്ക്കിടയിൽ കോൺഗ്രസ് പ്രവർത്തകന് പൊലീസ് മർദ്ദനം, ധരിച്ചിരുന്ന ടീഷർട്ട് വലിച്ചൂരി

paycm

ബംഗളൂരു: ഭാരത് ജോ‌ഡോ യാത്ര കർണാടകയിൽ പുരോഗമിക്കവെ യാത്രയെ അനുഗമിക്കുകയായിരുന്ന കോൺഗ്രസ് പ്രവർത്തകന് പൊലീസ് മ‌ർദ്ദനമേറ്റു. 'പേ സിഎം' ടീഷർട്ട് ധരിച്ചതിനാണ് പൊലീസ് ഇയാളെ മർദ്ദിച്ചത്. കർണാടകയിലെ ബി ജെ പി സർക്കാരിനെതിരെ കോൺഗ്രസ് നടത്തി വരുന്ന പേ സിഎം കാമ്പെയിനിലുപയോഗിക്കുന്ന ക്യൂ ആർ കോഡ് അടങ്ങിയ ടീഷർട്ട് ആയിരുന്നു പ്രവർത്തകൻ ധരിച്ചിരുന്നത്. പേ സിഎം അനുകൂല പോസ്റ്ററും കൊടിയുമടക്കം ആയിരുന്നു കോൺഗ്രസ് പ്രവർത്തകനായ അക്ഷയ് കുമാർ ജാഥയിൽ പങ്കെടുക്കാനെത്തിയത്. സുരക്ഷ ചുമതലയുണ്ടായിരുന്ന പൊലീസ് ഉദ്യോഗസ്ഥർ ഇയാളെ വളഞ്ഞ് ടീഷർട്ട് ബലം പ്രയോഗിച്ച് ഊരുകയും മർദ്ദിക്കുകയുമായിരുന്നു.പ്രവർത്തകനെതിരെ പൊലീസ് കേസെടുത്തതായും കോൺഗ്രസ് ആരോപിച്ചു.

സംഭവത്തിന്റെ വീഡിയോ ദൃശ്യം ക‌ർണാടക കോൺഗ്രസ് ട്വിറ്റർ വഴി ഷെയർ ചെയ്തു. കർണാടക ആഭ്യന്തരവകുപ്പ് മന്ത്രിയെയും പൊലീസ് മേധാവിയെയും ടാഗ് ചെയ്തിട്ടുള്ള പോസ്റ്റിൽ തങ്ങളുടെ പ്രവർത്തകനെ അകാരണമായി മർദ്ദിച്ച പൊലീസ് ഉദ്യോഗസ്ഥനെ സസ്പെൻഡ് ചെയ്യണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്.

paycm

കോൺഗ്രസ് പങ്കു വെച്ച വീഡിയോയിൽ അക്ഷയ് കുമാറിനെ പൊലീസ് ഉദ്യോഗസ്ഥൻ പുറകിൽ നിന്നും മുഷ്ടി ചുരട്ടി ഇടിക്കുന്നതായി കാണാം. അഴിമതി ആരോപണത്തിനെ തുടർന്ന് കർണാടക മന്ത്രിയായ ഈശ്വരപ്പ അടുത്തിടെ രാജി വെച്ചിരുന്നു. കമ്മീഷൻ ആരോപണത്തെത്തുടർന്നുണ്ടായ രാജി രാഷ്ട്രീയ ആയുധമാക്കിയ പ്രതിപക്ഷം പൊതുജനങ്ങൾക്ക് ബി ജെ പി അഴിമതി അനുഭവങ്ങൾ അറിയിക്കാൻ വെബ്സൈറ്റ് അടക്കം ആരംഭിച്ചിരുന്നു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: NEWS 360, NATIONAL, NATIONAL NEWS, CONGRESS
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.