ന്യൂഡൽഹി: മഹാത്മാഗാന്ധിയുടെ 153ാം ജന്മദിനമായ ഇന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി രാജ്ഘട്ടിലെത്തി ആദരം അർപ്പിച്ചു. രാജ്ഘട്ടിൽ പൂക്കളർപ്പിച്ചതിന് ശേഷം ആദരസൂചകമായി വണങ്ങുകയും ചെയ്തു. മുൻ പ്രധാനമന്ത്രി ലാൽ ബഹദൂർ ശാസ്ത്രിയ്ക്കും അദ്ദേഹം ആദരം അർപ്പിച്ചു. ലാൽ ബഹദൂർ ശാസ്ത്രിയുടെയും ജന്മദിനമാണിന്ന്.
#WATCH | Delhi: PM Narendra Modi pays tribute to Mahatma Gandhi at Rajghat on #GandhiJayanti
— ANI (@ANI) October 2, 2022
(Source: DD) pic.twitter.com/HUZyZKzjJM
#WATCH | Delhi: PM Narendra Modi pays tribute to former PM Lal Bahadur Shastri on his birth anniversary
— ANI (@ANI) October 2, 2022
(source: DD) pic.twitter.com/FTwww9foal
രാജ്യം ആസാദി കാ അമൃത് മഹോത്സവ് ആഘോഷിക്കുന്ന വേളയായതിനാൽ ഇത്തവണ ഗാന്ധിജയന്തി ഏറെ പ്രത്യേകതയുള്ളതാണെന്ന് പ്രധാനമന്ത്രി പറഞ്ഞു.ബാപ്പുവിന്റെ ആശയങ്ങൾ എല്ലാ ജനങ്ങളും തങ്ങളുടെ ജീവിതത്തിൽ കൈക്കൊള്ളണം. ഗാന്ധിജിയോടുള്ള ആദരസൂചകമായി എല്ലാ ഭാരതീയരും ഖാദി വസ്ത്രങ്ങൾ വാങ്ങണമെന്നും മോദി അഭ്യർത്ഥിച്ചു.
സമാധാനം, സമത്വം, സാമുദായിക ഐക്യം എന്നിവയുടെ മൂല്യങ്ങൾക്കായി സ്വയം സമർപ്പിക്കണമെന്ന് ഗാന്ധിജയന്തി ദിനത്തിൽ രാജ്യത്തെ അഭിസംബോധന ചെയ്തുകൊണ്ട് പ്രസിഡന്റ് ദ്രൗപതി മുർമു പറഞ്ഞു.കോൺഗ്രസ് അദ്ധ്യക്ഷ സോണിയാ ഗാന്ധി, മുതിർന്ന കോൺഗ്രസ് നേതാവ് മല്ലികാർജുൻ ഖാർഗെ എന്നിവരും രാജ്ഘട്ടിലെത്തി ആദരം അർപ്പിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |