SignIn
Kerala Kaumudi Online
Thursday, 25 April 2024 8.03 PM IST

ചാർജ് ചെയ്യുന്നതിനിടെ ഇലക്ട്രിക് സ്കൂട്ടർ പൊട്ടിത്തെറിച്ചു; ഏഴു വയസുകാരന് ദാരുണാന്ത്യം

electric-scooter

മുംബയ്: ചാർജ് ചെയ്യുന്നതിനിടെ ഇലക്ട്രിക് സ്കൂട്ടറിന്റെ ബാറ്ററി പൊട്ടിത്തെറിച്ച് ഏഴ് വയസുകാരൻ മരിച്ചു. സ്കൂട്ടർ വീടിനുള്ളിൽ വച്ച് ചാർജ് ചെയ്യുന്നതിനിടെയായിരുന്നു അപകടം. മുംബയിലെ വസൈയിയിലെ രാംദാസ് നഗറിലാണ് സംഭവം. 80 ശതമാനം പൊള്ളലേറ്റ സാബിർ അൻസാരി എന്ന കുട്ടിയാണ് മരണപ്പെട്ടത്.

സെപ്തംബർ 23ന് പുലർച്ചെ 5.30ഓടെ വീട്ടിലെ ലിവിംഗ് റൂമിൽ ചാർജ് ചെയ്യാൻ വച്ച ബാറ്ററി പൊട്ടിത്തെറിക്കുകയായിരുന്നു. ലിവിംഗ് റൂമിൽ മുത്തശിക്കൊപ്പം ഉറങ്ങുകയായിരുന്നു സാബിർ. അപകടത്തിൽ മുത്തശിക്കും പരിക്കേറ്റു. ഭയങ്കരമായ ശബ്ദം കേട്ട് സാബിറിന്റെ അമ്മ ഉണർന്നപ്പോഴാണ് അപകടം നടന്നതറിഞ്ഞത്. ഉടൻ തന്നെ ഗുരുതരമായി പൊള്ളലേറ്റ സാബിറിനെ ആശുപത്രിയിലെത്തിച്ചു. ചികിത്സയിലിരിക്കെ കഴിഞ്ഞ ദിവസം മരിക്കുകയായിരുന്നു.

അപകടത്തിൽ വീട് ഭാഗികമായി തകർന്നിട്ടുണ്ട്. ഇലക്ട്രിക് സാധനങ്ങളും ഫർണിച്ചറുകളും നശിച്ചു. കൂടുതൽ ചൂടായതാകാം അപകടകാരണമെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. ജയ്പൂർ കേന്ദ്രമായി പ്രവർത്തിക്കുന്ന സ്കൂട്ടർ നിർമ്മാതാക്കളോട് ബാറ്ററി പരിശോധിക്കാൻ ആവശ്യപ്പെട്ടിട്ടുണ്ടെന്ന് പൊലീസ് അറിയിച്ചു. അപകടമരണത്തിന് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. എന്നാൽ കൂടുതൽ ചാർജ് ചെയ്തതാണ് അപകടകാരണമെന്ന വാദം കുട്ടിയുടെ പിതാവ് തള്ളി. തന്നോട് മൂന്ന് മുതൽ നാല് മണിക്കൂർ വരെ ചാർജ് ചെയ്യാനാണ് പറ‌ഞ്ഞിരുന്നതെന്ന് അദ്ദേഹം പറഞ്ഞു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: NEWS 360, NATIONAL, NATIONAL NEWS, ELECTRIC SCOOTER, ELECTRIC SCOOTER BATTERY EXPLODES, BATTERY EXPLODES WHILE CHARGING, 7 YO DIES
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.