SignIn
Kerala Kaumudi Online
Wednesday, 24 April 2024 12.33 PM IST

നടുവേദനയോടൊപ്പം ഈ പ്രശ്നങ്ങളും ഉണ്ടെങ്കിൽ നിസാരമായി കാണരുത്; കാൻസറിന്റെ പ്രാഥമിക ലക്ഷണമാണിത്

health

ഏത് പ്രായക്കാരിലും കണ്ടുവരുന്ന ഒരു പ്രശ്നമാണ് നടുവേദന. ശരിയായ പൊസിഷനിൽ ഇരിക്കാത്തതുകൊണ്ടോ അല്ലെങ്കിൽ മറ്റെന്തെങ്കിലും പ്രശ്നങ്ങൾ കൊണ്ടോ ആവാം പൊതുവെ നടുവേദന വരുന്നത്. ശരീരത്തിനാവശ്യമായ വിശ്രമം ലഭിക്കുമ്പോൾ അല്ലെങ്കിൽ ചൂട് വെള്ളം ഉപയോഗിച്ച് ആവി പിടിക്കുന്നതിലൂടെ ഈ വേദന കുറയുന്നു. അതുകൊണ്ടുതന്നെ പലരും നടുവേദനയെ നിസാരമായി കാണുകയാണ്. എന്നാൽ ഇത് അത്ര നിസാരമായ പ്രശ്നമല്ല. നിങ്ങൾ ശ്രദ്ധിക്കാതെ പോകുന്ന ഈ നിസാര വേദന ചിലപ്പോൾ കാൻസറിന്റെ ലക്ഷണമാകാം. അതിനാൽ ഇടയ്ക്കിടെ നടുവേദന വരുമ്പോൾ സ്വയം ചികിത്സിക്കാൻ നിൽക്കരുത്. നടുവേദന പ്രാഥമിക ലക്ഷണമായി കാണുന്ന കാൻസറുകൾ ഏതൊക്കെയെന്ന് നോക്കാം.

മൂത്രാശയ കാൻസർ

ഇടയ്ക്കിടെ ഉണ്ടാകുന്ന അസഹനീയമായ നടുവേദന ചിലപ്പോൾ മൂത്രാശയ കാൻസറിന്റെ ലക്ഷണമാകാം. ഈ രോഗത്തിന്റെ മറ്റ് ലക്ഷണങ്ങളോടൊപ്പം നടുവേദനയും ഉണ്ടെങ്കിൽ ഉടൻ തന്നെ ചികിത്സ തേടുക.

സുഷുമ്ന

സുഷുമ്നയിലെ കാൻസറും നടുവേദനയ്ക്ക് കാരണമാകാം. ശരീരത്തിന്റെ മറ്റ് ഭാഗങ്ങളിലേയ്ക്ക് പടരാൻ സാദ്ധ്യതകുറവായ ഈ രോഗം അപൂർവമായാണ് ഉണ്ടാകുന്നത്. സുഷുമ്നയിൽ കാൻസർ വരുന്നതിന്റെ ആദ്യ ലക്ഷണമാണ് നടുവേദന. കാലക്രമേണ ഈ വേദന തീവ്രമാവുകയും ഇടുപ്പ്, കാലുകൾ എന്നിവിടങ്ങളിലേയ്ക്ക് വേദന വ്യാപിക്കുകയും ചെയ്യാം.

ശ്വാസകോശം

ശ്വാസകോശ കാൻസറിന്റെ ലക്ഷണങ്ങളിലൊന്നാണ് നടുവേദന. ഈ രോഗത്തിന്റെ മറ്റ് ലക്ഷണങ്ങളോടൊപ്പം നടുവേദനയും അനുഭവപ്പെടുന്നുണ്ടെങ്കിൽ ഉടൻ തന്നെ ഡോക്ടറെ കാണാൻ മറക്കരുത്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: HEALTH, LIFESTYLE HEALTH, CANCER SYMPTOMS, BACKPAIN, CANCER, SYMPTOMS
KERALA KAUMUDI EPAPER
TRENDING IN LIFESTYLE
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.