കടയ്ക്കൽ: മകളെ ഉപേക്ഷിച്ച് കാമുകനൊപ്പം പോയ യുവതി അറസ്റ്റിൽ. ഇവർക്കൊപ്പമുണ്ടായിരുന്ന കടയ്ക്കൽ ചരിപ്പറമ്പ് സുനിൽ വിലാസത്തിൽ അനിൽകുമാറിനെയും പൊലീസ് അറസ്റ്റ് ചെയ്തു. മൂന്നര വയസുകാരിയായ മകളെ അങ്കണവാടിയിൽ കൊണ്ടുവിട്ട ശേഷമാണ് യുവതി കാമുകനൊപ്പം പോയത്.
സെപ്തംബർ ഇരുപത്തിരണ്ടിനായിരുന്നു സംഭവം. യുവതിക്ക് രണ്ട് കുട്ടികളുണ്ട്. മൂത്ത കുട്ടിയെ ആങ്കണവാടിയിലാക്കിയ ശേഷം ഇളയ കുട്ടിയെ എടുത്താണ് യുവതി അനിൽകുമാറിനൊപ്പം പോയത്. ഫോൺ നമ്പർ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് ഇരുവരെയും കണ്ടെത്തിയത്.
കോട്ടാരക്കര കോടതിയിൽ ഹാജരാക്കിയ ഇരുവരെയും റിമാൻഡ് ചെയ്തു. മത്സ്യക്കച്ചവടം നടത്തുന്നയാളാണ് അനിൽകുമാർ.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |