കോട്ടയം. സി.എസ്.ഐ മദ്ധ്യകേരള മഹായിടവക ബിഷപ്പ് ഡോ.മലയിൽ സാബു കോശി ചെറിയാന്റെ നിർദേശപ്രകാരം സഭയുടെ ലഹരിവിരുദ്ധ ബോധവത്ക്കരണ യജ്ഞത്തിന്റെ ഭാഗമായി ഇന്നലെ ലഹരി വിരുദ്ധ പ്രതിജ്ഞ എടുത്തു. ഞാലിയാകുഴി, തൃക്കോതമംഗലം പള്ളികളിൽ ബിഷപ്പ് ഡോ.മലയിൽ സാബു കോശി ചെറിയാൻ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. കോട്ടയം ബേക്കർ ചാപ്പലിൽ മഹായിടവക ട്രഷറർ റവ. ഡോ.ഷാജൻ എ.ഇടിക്കുള, വടവാതൂർ ഇടവകയിൽ വൈദിക സെക്രട്ടറി റവ.നെൽസൺ ചാക്കോ എന്നിവരും പ്രതിജ്ഞയ്ക്ക് നേതൃത്വം നൽകി. സഭയുടെ നിയന്ത്രണത്തിലുള്ള വിദ്യാഭ്യാസ സ്ഥാപനകളിൽ ഈയാഴ്ച ലഹരി വിരുദ്ധ പരിപാടികൾ നടക്കും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |