ചെർപ്പുളശ്ശേരി: ഡ്രൈ ഡേയിൽ വീട്ടിൽ മദ്യവിൽപ്പന നടത്തിയ ആളെ എക്സൈസ് സംഘം അറസ്റ്റ് ചെയ്തു. പന്നിയംകുറുശ്ശി മേല് വീട്ടിൽ രാജഗോപാലിനെയാണ് (70) അറസ്റ്റ് ചെയ്തത്. വീട്ടിൽ വില്പനക്കായി വെച്ചിരുന്ന 3 ലിറ്ററിലധികം മദ്യവും മദ്യം അളക്കാൻ ഉപയോഗിക്കുന്ന പെഗ്ഗ് മെഷറും, മദ്യം ഒഴിച്ച് നൽകിയ ഗ്ലാസുകൾ എന്നിവ കണ്ടെടുത്തു. ബിവറേജിൽ നിന്നും മദ്യം വാങ്ങി ബാറുകളിൽ നൽകുന്ന പോലെ 60 മില്ലി 90 മില്ലി പെഗ് അളവിലാണ് ഇയാൾ മദ്യം വിറ്റിരുന്നത്. മദ്യം സൂക്ഷിച്ചുവെച്ചു വിൽപ്പന നടത്തുന്നു എന്ന രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. ഒറ്റപ്പാലം കോടതിയിൽ ഹാജരാക്കിയ പ്രതിയെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു. എക്സൈസ് ഇൻസ്പെക്ടർ എസ്.സമീർ, പ്രിവന്റീവ് ഓഫീസർ ഗ്രേഡ് സജീവ്.എ, സിവിൽ എക്സൈസ് ഓഫിസിർമാരായ ശ്രീകുമാർ വാക്കട, കെ.പി.രാജേഷ്, അബ്ദുൽ റഹ്മാൻ വനിത സിവിൽ എക്സൈസ് ഓഫീസർ സന്ധ്യ ഡ്രൈവർ ഷാജിർ എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |