കൊല്ലങ്കോട്: ജനാധിപത്യ മഹിള അസോസിയേഷൻ ജില്ലാ സമ്മേളനത്തിന്റെ ഭാഗമായി സെമിനാർ നടത്തി. പല്ലശ്ശന പഞ്ചായത്ത് അങ്കണത്തിൽ നടത്തിയ സെമിനാർ സി.പി.ഐ.എം ജില്ലാ സെക്രട്ടറി ഇ.എൻ.സുരേഷ്ബാബു ഉദ്ഘാടനം ചെയ്തു. പി.എസ്.പ്രമീള അദ്ധ്യക്ഷയായി. സി.പി.ഐ.എം ഏരിയ സെക്രട്ടറി കെ.പ്രേമൻ, ഏരിയ കമ്മറ്റി അംഗം കെ.രമാധരൻ, പല്ലശ്ശന ലോക്കൽ സെക്രട്ടറി കെ.ലക്ഷ്മണൻ, പല്ലാവൂർ ലോക്കൽ സെക്രട്ടറി വി.എം.കൃഷൺ, സതിഉണ്ണി, പി.ഗീത, കെ.ബേബിസുധ എന്നിവർ സംസാരിച്ചു. ലഹരിവസ്തുക്കളും യുവതലമുറയും എന്ന വിഷയത്തിൽ കാസർഗോഡ് കോ ഓപ്പറേറ്റീവ് കോളേജ് പ്രിൻസിപ്പൽ പി.വി.രാജേഷ് ക്ലാസെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |