കോട്ടോപ്പാടം: കുണ്ട്ലക്കാട് സൗപർണിക കൂട്ടായ്മയും കോട്ടോപ്പാടം സെന്റ് മേരീസ് ഓർത്തഡോക്സ് പള്ളിയും കോട്ടോപ്പാടം എച്ച്.എസ്.എസ്, എൻ.എസ്.എസ് യൂണിറ്റും സേവ് മണ്ണാർക്കാടും ബ്ലഡ് ഡോണേഴ്സ്, കേരള മണ്ണാർക്കാട് താലൂക്ക് കമ്മിറ്റിയും സംയുക്തമായി മണ്ണാർക്കാട് താലൂക്ക് ഹോസ്പിറ്റൽ ബ്ലഡ് ബാങ്കിന്റെ സഹകരണത്തോടു കൂടി മെഗാ രക്തദാന ക്യാമ്പും കുണ്ട്ലക്കാട് സൗപർണിക കൂട്ടായ്മയുടെ 'ലഹരിക്കെതിരെ നാടുണരുന്നു' എന്ന സന്ദേശവുമായി ഒരു വർഷക്കാലം നീണ്ടു നിൽക്കുന്ന ലഹരി വിരുദ്ധ ക്യാമ്പയിന്റെ പ്രഖ്യാപനവും നടത്തി.
ഓർത്തഡോക്സ് പള്ളിയിൽ വച്ച് നടന്ന മെഗാ രക്തദാന ക്യാമ്പ് കോട്ടോപ്പാടം പഞ്ചായത്ത് പ്രസിഡന്റ് അക്കര ജസീനയുടെ അദ്ധ്യക്ഷതയിൽ അഡ്വ.എൻ.ഷംസുദ്ദീൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. 'ലഹരിക്കെതിരെ നാടുണരുന്നു' എന്ന പ്രമേയത്തിന്റെ പ്രഖ്യാപനം മണ്ണാർക്കാട് എസ്.ഐ എം.സുനിലും നിർവഹിച്ചു. കോട്ടോപ്പാടം പഞ്ചായത്ത് മെമ്പർമാരായ കിളയിൽ ഹംസ,റഫീന മുത്തനിൽ,അയിനല്ലി നസീമ,വിനീത,നിജോ വർഗീസ്, ഫായിസ ടീച്ചർ അരിയൂർ ബാങ്ക് പ്രസിഡന്റ് അഡ്വ ടി.എ. സിദ്ധീഖ്, സേവ് മണ്ണാർക്കാട് ചെയർമാൻ ഫിറോസ് ബാബു, വ്യാപാര പ്രതിനിധി സജി ജനത, മെഡിക്കൽ ഓഫീസർ ബിൻസി, പ്രിൻസിപ്പൽ ജയശ്രീ, സാദിഖ് മാസ്റ്റർ, ഹമീദ് കൊമ്പത്ത്, സൗപർണിക പ്രതിനിധികളായി പറമ്പത്ത് മുഹമ്മദാലി, പി.എം. മുസ്ത്വഫ, എൻ.പി.ഖാസിം, സി.പി. നിഷാദ്, ടി. ജുനൈസ് സിദ്ദീഖ് പാക്കോട്ടിൽ, സി.പി. ഇബ്രാഹിം പെരുണ്ട ശിഹാബ് തുടങ്ങിയവർ സംസാരിച്ചു. ഓർത്തഡോക്സ് പള്ളി വികാരി പി.സി. തോമസ് സ്വാഗതവും അസ്ലം നന്ദിയും പറഞ്ഞു.
മെഗാ രക്തദാന ക്യാമ്പും ലഹരി വിരുദ്ധ ക്യാമ്പയിൻ പ്രഖ്യാപനവും അഡ്വ.എൻ.ഷംസുദ്ദീൻ എം.എൽ.എ ഉദ്ഘാടനം ചെയ്യുന്നു
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |