തിരുവനന്തപുരം: സംസ്ഥാനത്തെ ലഹരിമുക്തമാക്കാൻ സർക്കാർ ആവിഷ്കരിച്ച 'നോ ടു ഡ്രഗ്സ് ' പ്രചാരണ പരിപാടിയുടെ ഉദ്ഘാടനച്ചടങ്ങ് ഈ മാസം ആറിലേക്ക് മാറ്റിയതായി മന്ത്രി വി. ശിവൻകുട്ടി അറിയിച്ചു. ഇന്നലെ തുടങ്ങാനിരുന്ന പരിപാടി കോടിയേരി ബാലകൃഷ്ണന്റെ നിര്യാണത്തെ തുടർന്നാണ് മാറ്റിയത്. ആറിന് രാവിലെ 10 മണിക്ക് മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈനായി നടത്തുന്ന ഉദ്ഘാടനം കൈറ്റ് വിക്ടേഴ്സ് ചാനൽ വഴി സംപ്രേഷണം ചെയ്യും.
ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങൾ ഉൾപ്പെടെ മുഴുവൻ വിദ്യാലയങ്ങളിലും വാർഡുകളിലെ പ്രധാന കേന്ദ്രത്തിലും ഗ്രന്ഥശാലകളിലും സംഘടിപ്പിക്കുന്ന ഉദ്ഘാടന പരിപാടികളിൽ മുഖ്യമന്ത്രിയുടെ പ്രസംഗം കേൾപ്പിക്കും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |