SignIn
Kerala Kaumudi Online
Tuesday, 16 April 2024 5.17 PM IST

കഞ്ചാവുമായി ദമ്പതികൾ ഉൾപ്പെടെ 4 പേർ പിടിയിൽ

arr

അരൂർ: കഞ്ചാവുമായി ദമ്പതികളുൾപ്പടെ 4 പേർ പിടിയിൽ. എറണാകുളം വൈറ്റില പുതാനപ്പള്ളി നിഖിൽ (28), ഭാര്യ നീന (32), ചന്തിരൂർ പുതുപ്പള്ളിയിൽ അഫ്സൽ (38), ഫോർട്ടുകൊച്ചി റഫീന മൻസിലിൽ സക്കീർ (32) എന്നിവരെയാണ് അരൂർ കെൽട്രോൺ കമ്പനിക്ക് സമീപമുള്ള വാടകവീട്ടിൽ നിന്ന് കഴിഞ്ഞ ദിവസം രാത്രി അരൂർ പൊലീസ് പിടികൂടിയത്.

6 പായ്ക്കറ്റുകളിലായി 47ഗ്രാം കഞ്ചാവ് കണ്ടെടുത്തു. കഞ്ചാവ് ഉപഭോഗവും വില്പനയും നടത്തിയിരുന്ന ഇവരെക്കുറിച്ച് ജനജാഗ്രത സമിതി നൽകിയ വിവരത്തെ തുടർന്ന് പൊലീസ് നടത്തിയ പരിശോധനയിലാണ് കുടുങ്ങിയത്. നീന ഒരു സ്വകാര്യ രഹസ്യാന്വേഷണ ഏജൻസിയിലെ ജീവനക്കാരിയാണ്. മറ്റ് 3 പേർ നിരവധി കേസുകളിൽ പ്രതികളാണെന്നും പൊലീസ് പറഞ്ഞു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: CASE DIARY
KERALA KAUMUDI EPAPER
TRENDING IN CASE DIARY
PHOTO GALLERY
TRENDING IN CASE DIARY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.